പ്രകാശനം


‘സമ്പത്തു കാലത്ത് തൈപത്തുവെച്ചാൽ’ അമ്പതാം ലക്കം പ്രകാശനം

മസ്കത്ത്: ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിക്കുന്ന ‘സമ്പത്തു കാലത്ത് തൈപത്തുവെച്ചാൽ’ എന്ന സാമ്പത്തിക കോളത്തിന്റെ അമ്പതാം ലക്കത്തിന്റെ പ്രകാശനം നടന്നു. ഗ്ലോബൽ മണി എക്സ്ചേഞ്ച് കോർപറേറ്റ് ഓഫിസിൽ നടന്ന ലളിതമായ ചടങ്ങിൽ ഗൾഫ് മാധ്യമം മിഡിൽ ഈസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലിം അമ്പലൻ ഗ്ലോബൽ മണി എക്സ്ചേഞ്ച് ചെയർമാൻ ശൈഖ് സുലൈമാൻ അബ്ദുൽ മാലിക് അബ്ദുല്ല അൽ ഖലീലിക്ക് പത്രത്തിന്റെ കോപ്പി കൈമാറി പ്രകാശനം നിർവഹിച്ചു. കോളമിസ്റ്റ് ആർ. മധുസൂദനൻ, ഗൾഫ് മാധ്യമം ഒമാൻ മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ, ബ്യൂറോ ഇൻ ചാർജ് ഇഖ്ബാൽ ചേന്നര എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഒരു സാമ്പത്തിക കോളത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു നാഴികക്കല്ലാണെന്ന് ശൈഖ് സുലൈമാൻ അഭിപ്രായപ്പെട്ടു. സാമ്പത്തിക സുരക്ഷയെപ്പറ്റി പ്രവാസികളെ ഊന്നിയുള്ള ഈകോളത്തിന് മികച്ച പ്രതികരണമാണ് വായനക്കാരിൽ നിന്നുണ്ടായിട്ടുള്ളതെന്ന് ഗൾഫ് മാധ്യമം മിഡിൽ ഈസ്റ്റ് ഓപറേഷൻസ് ഡയറക്ടർ പറഞ്ഞു. പ്രവാസികൾക്ക് ഉപകാരപ്രദമായ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കോളം തുടരുമെന്ന് ആർ. മധുസൂദനൻ പറഞ്ഞു. .

Tags:    
News Summary - Sampathu Kalathu Thaipathu Vechal Milestone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.