സിറ്റി സെന്ററിന് സമീപം ഇന്നു മുതൽ ഗതാഗത നിയന്ത്രണം

മസ്‌കത്ത്: ഞായറാഴ്ച മുതൽ സിറ്റി സെന്ററിന് സമീപം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. റോയൽ ഒമാൻ പൊലീസും മസ്‌കത്ത് മുനിസിപ്പാലിറ്റിയും ചേർന്നാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

അൽ മൗജ് മസ്‌കത്ത് ടൊയോട്ട ഏജൻസിക്കും മസ്‌കത്ത് സിറ്റി സെന്ററിനുമിടയിൽ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലേക്കുള്ള പ്രവേശന റോഡാണ് അടക്കുക. തെക്കൻ മബേല ഭാഗങ്ങളിൽനിന്ന് എത്തുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം ബാധിക്കുക. യാത്രക്കാർ മബേല പാലത്തിലേക്കുള്ള മറ്റ് റോഡുകൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Tags:    
News Summary - Traffic restrictions near City Centre starting today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.