പാലങ്ങളുടെ അറ്റകുറ്റപ്പണി ഊർജിതമാക്കി മസ്കത്ത് മുനിസിപ്പാലിറ്റി

മസ്കത്ത്: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി തലസ്ഥാനത്തെ പാലങ്ങളുടെ അറ്റകുറ്റപ്പണി പ്രവർത്തനങ്ങൾ സജീവമാക്കി മസ് കത്ത് മുനിസിപ്പാലിറ്റി. പാലങ്ങളുടെ സുരക്ഷയും ദീർഘകാല ഉപയോഗക്ഷമതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അറ്റകുറ്റപ്പണികൾ.

പാലങ്ങളുടെ വിവിധ ഭാഗങ്ങൾ പരിശോധിച്ച് ആവശ്യമായ പരിപാലന പ്രവർത്തനങ്ങൾ നടത്തിവരികയാണന്ന് അധികൃതർ വ്യക്തമാക്കി. റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഗതാഗത സംവിധാനത്തിന്റെ കാര്യക്ഷമത നിലനിർത്താനും നടപടികൾ ലക്ഷ്യമിടുന്നു.നഗരത്തിലെ പ്രധാന റോഡുകളിലും പാലങ്ങളിലും കൃത്യമായ പരിശോധനയും പരിപാലനവും തുടരുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

Tags:    
News Summary - Muscat Municipality Enhances Bridge Maintenance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.