മനുഷ്യക്കടത്തിനെതിരെ 'അമാൻ 2'; ഒമാനിൽ ഒരു മാസം നീളുന്ന ബോധവത്കരണ കാമ്പയിൻ
മസ്കത്ത്: മനുഷ്യക്കടത്ത് തടയുന്നതിന്റെ ഭാഗമായി മനുഷ്യക്കടത്ത് വിരുദ്ധ ദേശീയ സമിതിയുടെ നേതൃത്വത്തിൽ ‘അമാൻ 2’ എന്ന പേരിൽ ഒരു മാസം നീളുന്ന ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. ‘ബോധവത്കരണം എല്ലാവരുടെയും അവകാശം’ എന്ന പ്രമേയത്തിലാണ് കാമ്പയിൻ.
വിവിധ പരിപാടികൾ, പ്രവർത്തനങ്ങൾ, പൊതുജന ബോധവത്കരണ പരിപാടികൾ എന്നിവ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും. മനുഷ്യക്കടത്തിന്റെ അപകടങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുകയാണ് പ്രധാന ലക്ഷ്യം. മനുഷ്യക്കടത്ത് തടയുന്നതിനുള്ള സാമൂഹിക ബോധം ശക്തിപ്പെടുത്തുന്നതിനൊപ്പം, മനുഷ്യക്കടത്തിന്റെ വിവിധ രൂപങ്ങളും അതിന്റെ സാധ്യതയുള്ള സൂചനകളും തിരിച്ചറിയുന്നതിലും കാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കും.
മനുഷ്യക്കടത്തിന് ഇരകളാകുന്നവരെ പിന്തുണക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകും. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് ബോധവത്കരണ സന്ദേശം എത്തിക്കുന്ന തരത്തിലാണ് ഒരു മാസം നീളുന്ന പരിപാടികൾ സംഘടിപ്പിക്കുന്നത്. മനുഷ്യക്കടത്ത് തടയുന്നതിനും അപകടസാധ്യതയുള്ള വ്യക്തികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള ഒമാന്റെ തുടർ ശ്രമങ്ങളുടെ ഭാഗമായാണ് ഈ കാമ്പയിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.