സൂര് മലയാളം മിഷന് ഒമാന്‍ ചാപ്റ്ററിന്റെ പ്രവര്‍ത്തക സമിതി അംഗമായ ആന്‍സി മനോജിന്റെ ‘തെരിയോഷ്ചെക്ക’ കഥാസമാഹാരം പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ വിൽസൺ
ജോർജ് പ്രകാശനം ചെയ്യുന്നു
സൂര്: സൂര് മലയാളം മിഷന് ഒമാന്‍ ചാപ്റ്ററിന്റെ പ്രവര്‍ത്തക സമിതി അംഗമായ ആന്‍സി മനോജ് രചിച്ച തെരിയോഷ്ചെക്ക എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം നടന്നു. സൂര് കേരള സ്കൂളില്‍ നടന്ന ചടങ്ങിൽ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ വിൽസൺ ജോർജ് സൂര് കലാ സാംസ്കാരിക വേദി പ്രസിഡന്റ് സാക്കി നാസറിന് പുസ്തകം കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത്. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് പ്രസിഡന്റ് ഹസ്ബുല്ല മദാരി അധ്യക്ഷത വഹിച്ചു.
ശാസ്ത്രത്തിലും സാഹിത്യത്തിലുമുള്ള അറിവുകളുടെ വ്യാപ്തി വളരെ വലുതാണെന്നും വായനയിലൂടെ ഇന്നത്തെ തലമുറ അതിനെ മനസ്സിലാക്കി പുസ്തക ലോകത്തേക്ക് വരണമെന്നും വില്സന് ജോര്‍ജ് പറഞ്ഞു. അനില്‍ ഉഴമലയ്ക്കല്‍ തെരിയോഷ്ചെക്കയിലെ കഥകളെ അവലോകനം ചെയ്തു സംസാരിച്ചു. സൂര് സോഷ്യല്‍ ക്ലബ് സെക്രട്ടറി സുനില്‍, മലയാളം മിഷന് സൂര് കോഓഡിനേറ്റര്‍ അജിത്ത്, മലയാളം മിഷന് ഒമാന്‍ ചാപ്റ്റര്‍ സെക്രട്ടറി അനു ചന്ദ്രന്, ശ്രീധര്‍ എന്നിവര്‍ സംസാരിച്ചു. കഥാകൃത്തിന്റെ മറുപടി പ്രസംഗത്തിനുശേഷം സൂര് കേരള സ്കൂള്‍ അധ്യാപകരും ഭാരവാഹികളും ചേര്‍ന്നും സൂര് കിംജി മലയാളി വിഭാഗവും കഥാകാരിക്ക് സ്നേഹോപഹാരം കൈമാറി. ചടങ്ങില്‍ ഫാത്തിമ മര്‍വ കഥാസമാഹാരത്തിലെ ഒരു കഥ അവതരിപ്പിച്ചു. പുസ്തകത്തിലെ ചിത്രങ്ങള്‍ വരച്ച മലയാളം മിഷനിലെ കുട്ടികള്‍ക്ക് നാസര്‍ ഫോക്കസ്, ഡോക്ടര്‍ പ്രദീപ് എന്നിവര്‍ ഉപഹാരങ്ങള്‍ നല്കി. ശ്രീലാല്‍, ഷിജു എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സൈനുദ്ദീന്‍ കൊടുവള്ളി സ്വാഗതവും മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.