തലശ്ശേരിക്കാരുടെ കൂട്ടായ്മയായ ടെലി ബോയ്സിലെ അംഗങ്ങൾ
മസ്കത്ത്: 30ാം വാർഷികം ആഘോഷിക്കുന്ന ടെലി ബോയ്സിന്റെ ആറാം സീസണിലെ ബോക്സ് ക്രിക്കറ്റ് കപ്പിന് വ്യാഴാഴ്ച വൈകീട്ട് തുടക്കമാകും. ഒമ്പതു ടീമുകൾ പങ്കെടുക്കുന്ന മത്സരങ്ങൾ ഒയാസിസ് ക്രിക്കറ്റ് ക്ലബ് ഗാലയിലാണ് നടക്കുക. തലശ്ശേരിയുടെ ടെന്നീസ് ബാൾ ക്രിക്കറ്റിൽ മികവ് തെളിയിച്ച ഒരു കൂട്ടം കളിക്കാർ നേർക്കുനേർ പൊരുതുന്ന കളികൾ മസ്കത്തിന് പുത്തൻ കാഴ്ചയായിരിക്കും സമ്മാനിക്കുക. തലശ്ശേരി, ദുബൈ എന്നിവിടങ്ങളിൽനിന്ന് ടീമുകളും സൗദി, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽനിന്ന് കളിക്കാരും പങ്കെടുക്കുന്നുണ്ട്.
ഫൈനൽ വെള്ളിയാഴ്ച വൈകീട്ട് നടക്കും. സൗഹാർദത്തെ എത്രത്തോളം വർണാഭമാക്കാം എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് ഇതുപോലുള്ള സ്പോർട്സ് മേളകൾ. നാടിന്റെ സ്മരണകളുണര്‍ത്തുന്ന പ്രൗഢിയും പ്രാധാന്യവും വിളിച്ചോതുന്ന പരിപാടികളാണ് അരങ്ങേറാന്‍ പോകുന്നതെന്നും തലശ്ശേരിയുടെ തനതായ ഭക്ഷണങ്ങൾക്ക് സ്റ്റാളുകളും മുട്ടിപ്പാട്ടും ഡാൻസും ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.
വാർഷികത്തിനോടനുബന്ധിച്ചു വിപുലമായ പരിപാടികൾ സജ്ജീകരിച്ചിട്ടുണ്ട്. മത്സരങ്ങൾ വീക്ഷിക്കാനും മറ്റു പരിപാടികളിൽ പങ്കെടുക്കുവാനും എല്ലാവരെയും ഒയാസിസ് ക്രിക്കറ്റ് ക്ലബ് ഗാലയിലേക്ക് ക്ഷണിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.