ടീൻ ഇന്ത്യ സലാല സംഘടിപ്പിച്ച ടീൻസ് മീറ്റിൽ വേൾഡ് സ്കൂൾ വൈസ് പ്രിൻസിപ്പൽ ജോർജ് കെന്നഡി വിദ്യാർഥികളുമായി

സംവദിക്കുന്നു

ടീ​ൻ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു

സ​ലാ​ല: ടീൻ ഇന്ത്യ സലാല എട്ടുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി ‘ടീൻസ് മീറ്റ്’ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ ‘സെൽഫ് മാനേജ്മെന്റ് മികച്ച വിജയോപാധി’ എന്ന തലക്കെട്ടിൽ വേൾഡ് സ്കൂൾ വൈസ് പ്രിൻസിപ്പൽ ജോർജ് കെന്നഡി വിദ്യാർഥികളുമായി സംവദിച്ചു. ‘ഉപരിപഠന മേഖലയിൽ മുന്നോട്ടു കുതിക്കുക’ എന്ന തലക്കെട്ടിൽ യു.കെ. ചാൻസ്, യൂത്ത് കോഓഡിനേറ്റർ സബീന ഇബ്രാഹീം എന്നിവർ സംസാരിച്ചു. പരിപാടിയിൽ ഐ.എം.ഐ പ്രസിഡന്റ് ജി.സലീം സേട്ട് അധ്യക്ഷത വഹിച്ചു. ടീൻസ് കൺവീനർ ഡോ. ഷാജിദ് മരുതോറ സന്ദേശം നൽകി. നാസിഫ ഹനാന്റെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ ജന്ന സലാഹുദ്ദീൻ സ്വാഗതവും മുഹമ്മദ് ദിൽഷാൻ നന്ദിയും പറഞ്ഞു. ടീൻ ഇന്ത്യ കോഓഡിനേറ്റർ ഷെറിൻ മുസാബ് നേതൃത്വം നൽകി.

Tags:    
News Summary - Teens meet was organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.