ടെക് ഡീല്‍സിന്റെ മൂന്നാമത് ഷോറൂം റൂവി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൗണ്ട് ഫ്ലോറില്‍ നാസര്‍ മുബാറക് അല്‍ മഅ്‌വലി ഉദ്ഘാടനം ചെയ്തപ്പോൾ

ടെക്ഡീല്‍സ് ട്രേഡിങ് റൂവി ലുലുവില്‍ പ്രവര്‍ത്തനമാരംഭിച്ചു

മസ്‌കത്ത്: യു.എ.ഇ, ഖത്തർ എന്നിവക്കു പുറമെ, ഒമാനിലേക്കും പ്രവര്‍ത്തനം വിപുലീകരിച്ച് ടെക്ഡീല്‍സ് ട്രേഡിങ്. ടെക് ഡീല്‍സിന്റെ മൂന്നാമത് ഷോറൂം റൂവി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൗണ്ട് ഫ്ലോറില്‍ പ്രവര്‍ത്തനമാരംഭിച്ചു. നാസര്‍ മുബാറക് അല്‍ മഅ്‌വലി ഉദ്ഘാടനം നിര്‍വഹിച്ചു. സാങ്കേതിക ഉപകരണങ്ങള്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് മികച്ച നിലവാരത്തിലും കുറഞ്ഞ വിലയിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഷോറൂം ആരംഭിച്ചിരിക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ബ്രാന്‍ഡ് ന്യൂ, പ്രീഓണ്‍ഡ് വിഭാഗങ്ങളിലായി ലാപ്‌ടോപുകള്‍, ഡെസ്‌ക് ടോപുകള്‍, ഗെയിമിങ് സിസ്റ്റങ്ങള്‍, മോണിറ്ററുകള്‍, ടാബ്‍ലറ്റുകള്‍, ക്രോംബുക്കുകള്‍, വിവിധ ആക്‌സസറികള്‍ എന്നിവ എ പ്ലസ് കണ്ടിഷനില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് കമ്പനി അധികൃതർ അറിയിച്ചു. എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഒരു വര്‍ഷത്തെ വാറന്റിയും നല്‍കുന്നുണ്ട്. കൂടാതെ ഒമാനിലെ ഏത് പ്രദേശത്തേക്കും ഡെലിവറി സൗകര്യവും ഒരുക്കിയിട്ടുണ്ട്. മാനേജ്‌മെന്റ് പ്രതിനിധികളായ ഉമര്‍ ഫാറൂഖ്, മുനീര്‍, റാഷിദ്, സബീല്‍, യഹ്‌യ, സുഹൈല്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായി.

Tags:    
News Summary - Techdeals Trading starts operations at Ruvi Lulu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.