സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി
Posted On
date_range Updated On
date_range സയ്യിദ് ബദറും പി.എൽ.ഒ വക്താവും ഫോണിൽ സംസാരിച്ചു
മസ്കത്ത്: വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയെ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി സെക്രട്ടറി ഹുസൈൻ അൽ ഷെയ്ഖ് ഫോണിൽ വിളിച്ച് സംസാരിച്ചു. അന്താരാഷ്ട്ര രംഗത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങളും മറ്റും ഇരുപക്ഷവും ചർച്ച ചെയ്തു.
ഫലസ്തീൻ വിഭാഗങ്ങളുടെ ഐക്യം കൈവരിക്കാനും വെസ്റ്റ് ബാങ്ക്, ഗസ്സ മുനമ്പ്, കിഴക്കൻ ജറുസലേം എന്നിവിടങ്ങളിലെ എല്ലാ പ്രദേശങ്ങളിലും ഫലസ്തീൻ രാഷ്ട്രത്തിന്റെ പരമാധികാരവും ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ബീജിങ് പ്രഖ്യാപനത്തെയും ഇരുവരും സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.