Posted On
date_range Updated On
date_range ഓണാഘോഷവും കുടുംബ സംഗമവും 16 ന് സഹമിൽ
സഹം: സഹം സൗഹൃദ വേദിയുടെ ഈവർഷത്തെ ഓണാഘോഷവും കുടുംബ സംഗമവും ഒക്ടോബർ 16 ന് സഹമിൽ നടക്കും. അൽബാദി ഫാം ഹൗസിൽ നടക്കുന്ന പരിപാടി രാവിലെ 10 ന് ആരംഭിക്കും. വിപുലമായ കലാപരിപാടികളും, ഓണക്കളികളും, കായിക മത്സരങ്ങളും വിഭവ സമൃദ്ധമായ ഓണ സദ്യയും ചേർത്താണ് പകൽ മുഴുവൻ നീളുന്ന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് കലാ വിഭാഗം കോർഡിനേറ്റർ ഷാരിജ നസീബ് സ്വാഗത സംഘം കൺവീനർ അനിൽ കുമാർ, സെക്രട്ടറി ഉല്ലാസ് എന്നിവർ പറഞ്ഞു.
മേളം മസ്‌കത്ത് ഒരുക്കുന്ന പഞ്ചവാദ്യം ഘോഷയാത്ര, മാവേലിവരവ്, തിരുവാതിര, ഒപ്പന, ക്ലാസിക്കൽ ഡാൻസ്, ഫ്യൂഷൻ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, സംഘ ഗാനം, മാപ്പിളപ്പാട്ട് തുടങ്ങിയ വൈവിധ്യമർന്ന അനേകം കലാപരിപാടികളും ഓണക്കളികളും വടംവലി മത്സരംങ്ങളും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.