ഡോ. ​അ​ലൈ​ൻ ബെ​ർ​സെ​റ്റും മ്യൂ​റി​യ​ൽ സീ​ന്ദ​ർ ബെ​ർ​സെ​റ്റും സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ഗ്രാ​ൻ​ഡ് മോ​സ്‌​ക്ക്​ സ​ന്ദ​ർ​ശി​ക്കു​ന്നു  

സ്വി​റ്റ്സ​ർ​ല​ൻ​ഡ്​ പ്ര​സി​ഡ​ന്‍റ്​ ഗ്രാ​ൻ​ഡ് മോ​സ്‌​ക്കും നാ​ഷ​ന​ൽ മ്യൂ​സി​യ​വും സ​ന്ദ​ർ​ശി​ച്ചു

മ​സ്ക​ത്ത്​: സ്വി​റ്റ്സ​ർ​ല​ൻ​ഡ്​ പ്ര​സി​ഡ​ന്‍റ്​ ഡോ. ​അ​ലൈ​ൻ ബെ​ർ​സെ​റ്റ്, പ​ത്നി മ്യൂ​റി​യ​ൽ സീ​ന്ദ​ർ ബെ​ർ​സെ​റ്റ് എ​ന്നി​വ​ർ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ഗ്രാ​ൻ​ഡ് മോ​സ്‌​ക്കും നാ​ഷ​ന​ൽ മ്യൂ​സി​യ​വും സ​ന്ദ​ർ​ശി​ച്ചു.

മ​സ്ജി​ദി​ലെ​ത്തി​യ പ്ര​സി​ഡ​ന്റി​നെ​യും പ്ര​തി​നി​ധി​സം​ഘ​ത്തെ​യും സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ഹ​യ​ർ സെ​ന്റ​ർ ഫോ​ർ ക​ൾ​ച്ച​ർ ആ​ൻ​ഡ് സ​യ​ൻ​സ് ചെ​യ​ർ​മാ​ൻ ഹ​ബീ​ബ് മു​ഹ​മ്മ​ദ് അ​ൽ റി​യാ​മി സ്വീ​ക​രി​ച്ചു. പ​ള്ളി​യു​ടെ ച​രി​ത്ര​ത്തെ​ക്കു​റി​ച്ചും അ​തി​ന്റെ ഒ​മാ​നി, ഇ​സ്​​ലാ​മി​ക വാ​സ്തു​വി​ദ്യ രൂ​പ​ക​ല്പ​ന​ക​ളെ​ക്കു​റി​ച്ചും അ​തി​ഥി​ക്ക്​ വി​വ​രി​ച്ചു. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​സ്‌​ലാ​മി​ക് സ​യ​ൻ​സ​സ്, ലൈ​ബ്ര​റി, ലെ​ക്ച​ർ ഹാ​ൾ, മ​റ്റു സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ അ​ദ്ദേ​ഹം വീ​ക്ഷി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹി​ലാ​ൽ ബി​ൻ അ​ലി അ​ൽ സാ​ബ്തി, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​മ​ദി​ഹ അ​ഹ​മ്മ​ദ് അ​ൽ ഷൈ​ബാ​നി എ​ന്നി​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. മ്യൂ​സി​യ​ത്തി​ലെ​ത്തി​യ ഇ​രു​വ​​രെ​യും നാ​ഷ​ന​ൽ മ്യൂ​സി​യം സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജ​മാ​ൽ ഹ​സ​ൻ അ​ൽ മൊ​സാ​വി സ്വീ​ക​രി​ച്ചു.

Tags:    
News Summary - Switzerland President Visited Grand Mosque and National Museum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.