???? ??????? ???????? ???? ?????????????? ?????????? ???????? ???

അല്‍ ഖുവൈര്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റ്:  ഫീനിക്സ് ജേതാക്കള്‍

മസ്കത്ത്: അല്‍ ഖുവൈര്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റില്‍ ഫീനിക്സ് XI ടീം ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ ജി.എ.സി ഒമാനെ 47 റണ്‍സിനാണ് ഫീനിക്സ് പരാജയപ്പെടുത്തിയത്. 
ഫീനിക്സ് 16 ഓവറില്‍ ഏഴു വിക്കറ്റിന് 160 റണ്‍സെടുത്തപ്പോള്‍ ജി.എ.സി ഒമാന്‍ 16 ഓവറില്‍ ഏഴ് വിക്കറ്റിന് 137 റണ്‍സാണ് നേടിയത്. ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചായി ഫീനിക്സിലെ മുഹ്സിനെ തെരഞ്ഞെടുത്തു.
 ജി.എ.സി ഒമാനിലെ കോസ്ല മികച്ച ബാറ്റ്സ്മാനും ഫീനിക്സിലെ സുനീര്‍ മികച്ച ബൗളറുമാണ്. ചാമ്പ്യന്‍ഷിപ്പിലെ മികച്ച കളിക്കാരനായി പ്രിസിഷന്‍ ട്യൂണ്‍സിലെ സരാന്‍ തെരഞ്ഞെടുക്കപ്പെട്ടു. 
വിജയികള്‍ക്ക് ഒ.ഐ.സി.സി നാഷനല്‍ കമ്മിറ്റി അംഗം ബിജു പുനലൂര്‍ ട്രോഫി സമ്മാനിച്ചു.
 
Tags:    
News Summary - Super leag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.