മസ്കത്ത്: സിറിയക്ക് മേലുള്ള ഉപരോധങ്ങൾ നീക്കാനുള്ള യു.എസ് തീരുമാനത്തെ ഒമാൻ സ്വാഗതം ചെയ്തു. സിറിയൻ സർക്കാരിനും ജനങ്ങൾക്കും വികസനവും സമൃദ്ധിയും കൈവരിക്കാൻ പ്രാപ്തമാക്കുന്ന സുപ്രധാന ചുവടുവെപ്പാണിതെന്ന് ഒമാൻ പ്രസ്താവനയിലൂടെ അറിയിച്ചു.
സിറിയയുടെ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ വീണ്ടെടുപ്പിനെ പിന്തുണക്കുന്നതിനും എല്ലാ സഹോദര സൗഹൃദ രാഷ്ട്രങ്ങളും നടത്തിയ ശ്രമങ്ങൾക്ക് നന്ദി രേഖപ്പെടുത്തുകയാണെന്നും സുൽത്താനേറ്റ് വിശദമാക്കി.
റിയാദിൽ നടന്ന സൗദി-യു.എസ് ഇൻവെസ്റ്റ് ഫോറം ഉച്ചകോടിയുടെ സമാപന സെഷനിലാണ് പ്രതീക്ഷിത പ്രഖ്യാപനം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയത്. ബശ്ശാറുൽ അസദിന്റെ കാലത്ത് ഏർപ്പെടുത്തിയതാണ് ഉപരോധം. അവർക്ക് നന്നാവാൻ ഒരു അവസരം നൽകുകയാണെന്നും ട്രംപ് പറഞ്ഞു. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നിറഞ്ഞ സദസ്സും വലിയ കരഘോഷത്തോടെയാണ് പ്രഖ്യാപനത്തെ എതിരേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.