സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

സുൽത്താന്​ യു.എ.ഇയിൽ ഊഷ്മള വരവേൽപ്

അ​ബൂ​ദ​ബി/​മ​സ്ക​ത്ത്​: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്​ യു.​എ.​ഇ​യി​ൽ ഊ​ഷ്മ​ള വ​ര​വേ​ൽ​പ്. അ​ബൂ​ദ​ബി​യി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യ സു​ൽ​ത്താ​നെ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.

യു.​എ.​ഇ അ​തി​ർ​ത്തി​യി​ലെ​ത്തി​യ സു​ൽ​ത്താ​ന്‍റെ വി​മാ​ന​ത്തെ സ്വാ​ഗ​ത സൂ​ച​ക​മാ​യി നി​ര​വ​ധി സൈ​നി​ക വി​മാ​ന​ങ്ങ​ൾ അ​നു​ഗ​മി​ച്ചു. പി​ന്നീ​ട്​ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ രാ​ഷ്ട്ര നേ​താ​ക്ക​ൾ ഇ​രു രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​തും പ​ര​സ്പ​രം താ​ൽ​പ​ര്യ​മു​ള്ള പ്ര​ദേ​ശി​ക, അ​ന്താ​രാ​ഷ്ട്ര വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. സു​ൽ​ത്താ​ന്‍റെ സ​ന്ദ​ർ​ശ​നം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്ത​മാ​ക്കാ​നും സ​ഹ​ക​ര​ണം വി​പു​ല​മാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണെ​ന്ന്​ വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. പ്ര​തി​രോ​ധ കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ശി​ഹാ​ബ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദ്, സ​യ്യി​ദ് ബി​ൽ അ​റ​ബ് ബി​ൻ ഹൈ​തം അ​ൽ സ​ഈ​ദ്,

ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് മ​ന്ത്രി സ​യ്യി​ദ് ഖാ​ലി​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി, റോ​യ​ൽ ഓ​ഫി​സ് മ​ന്ത്രി ജ​ന​റ​ൽ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ നു​അ്​​മാ​നി, ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​യ്യി​ദ് ഹ​മൂ​ദ് ബി​ൻ ഫൈ​സ​ൽ അ​ൽ ബു​സൈ​ദി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി, പ്രൈ​വ​റ്റ് ഓ​ഫി​സ് മേ​ധാ​വി ഡോ. ​ഹ​മ​ദ് ബി​ൻ സ​ഈ​ദ്​ അ​ൽ ഔ​ഫി, ഒ​മാ​ൻ ഇ​ൻ​വെ​സ്റ്റ്‌​മെൻറ് അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​സ്സ​ലാം ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മു​ർ​ഷി​ദി, വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​യി​സ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ഉ​ന്ന​ത​ത​ല സം​ഘം സു​ൽ​ത്താ​നെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്. 

വി​ക​സ​ന വ​ഴി​യി​ൽ കൈ​കോ​ർ​ത്ത്​ ഒ​മാ​നും യു.​എ.​ഇ​യും

സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ​യും യു.​എ.​ഇ പ്ര​സി​ഡ​ന്‍റ് ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്​​യ​ന്‍റെ പി​ന്തു​ണ​യാ​ണ്​ ​ ഈ ​വി​ക​സ​ന കു​തി​പ്പി​ന്​ കാ​ര​ണം

മ​സ്ക​ത്ത്​: ഒ​മാ​നും യു.​എ.​ഇ​യും സാ​ഹോ​ദ​ര്യ ബ​ന്ധ​ങ്ങ​ളാ​ലും ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്ത​ത്താ​ലും വി​ക​സ​ന​ത്തി​ന്‍റെ പു​ത്ത​ൻ മേ​ഖ​ല​യി​ലേ​ക്ക്​ കു​തി​ക്കു​ന്നു. സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ​യും യു.​എ.​ഇ പ്ര​സി​ഡ​ന്‍റ് ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്​​യ​ന്‍റെ​യും ജ്ഞാ​ന​പൂ​ർ​വ​ക​മാ​യ നേ​തൃ​ത്വ​ത്തി​ന്‍റെ പി​ന്തു​ണ​യും ശ്ര​ദ്ധ​യു​മാ​ണ്​ ഈ ​വി​ക​സ​ന കു​തി​പ്പി​നു​​കാ​ര​ണം. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ​ക്ക് താ​ൽ​പ​ര്യം ന​ൽ​കു​ന്ന രീ​തി​യി​ൽ മേ​ഖ​ല​യി​ലും ലോ​ക​ത്തും സു​ര​ക്ഷ​യും സ്ഥി​ര​ത​യും നി​ല​നി​ർ​ത്തു​ന്ന ത​ര​ത്തി​ൽ ബ​ന്ധ​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. തി​ങ്ക​ളാ​ഴ്ച സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ ന​ട​ത്തു​ന്ന യു.​എ.​ഇ സ​ന്ദ​ർ​ശ​ന​വും പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്​​യാ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്കും വ​ള​രെ അ​ധി​കം പ്രാ​ധാ​ന്യ​മു​ണ്ട്. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വി​ശാ​ല​മാ​യ ത​ല​ത്തി​ലേ​ക്ക് അ​വ​യെ മു​ന്നോ​ട്ടു കൊ​ണ്ടു​​പോ​കാ​നു​മാ​ണ്​ സ​ന്ദ​ർ​ശ​നം ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​രു​വ​രു​ടെ​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ച് കാ​ഴ്ച പാ​ടു​ക​ളും കൈ​മാ​റും.

1991ൽ ​സ്ഥാ​പി​ത​മാ​യ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​യു​ക്ത പ​ര​മോ​ന്ന​ത സ​മി​തി, വൈ​വി​ധ്യ​മാ​ർ​ന്ന സാ​മ്പ​ത്തി​ക, വാ​ണി​ജ്യ, സാം​സ്കാ​രി​ക, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും ഏ​കോ​പ​ന​ത്തി​ന്‍റെ വ​ഴി​ക​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്നു.

ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ജ​ന​ങ്ങ​ളു​ടെ നേ​ട്ട​ങ്ങ​ൾ​ക്കാ​യി, സം​യു​ക്ത നി​ക്ഷേ​പ​ത്തി​ന്‍റെ അ​വ​സ​ര​ങ്ങ​ളും മേ​ഖ​ല​ക​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് പു​റ​മെ, വൈ​ദ്യു​തി, ആ​ശ​യ​വി​നി​മ​യ ശൃം​ഖ​ല​ക​ൾ ബ​ന്ധി​പ്പി​ക്കു​ക, വി​വി​ധ അ​തി​ർ​ത്തി ക്രോ​സി​ങു​ക​ളി​ലൂ​ടെ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ക​ര ഗ​താ​ഗ​ത​വും ഗ​താ​ഗ​ത ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ഏ​കോ​പി​പ്പി​ക്കാ​നും ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഒ​മാ​നും യു.​എ.​ഇ​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ പാ​ത ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നും വി​ക​സി​പ്പി​ക്കു​ന്ന​തി​നും സു​ൽ​ത്താ​ന്‍റെ സ​ന്ദ​ർ​ശ​നം സ​ഹാ​യി​ക്കു​മെ​ന്ന് യു.​എ.​ഇ​യി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ സ​യ്യി​ദ് ഡോ ​അ​ഹ​മ്മ​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി പ​റ​ഞ്ഞു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക ബ​ന്ധ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ കു​തി​ച്ചു​ചാ​ട്ട​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്തം ഏ​കീ​ക​രി​ക്കു​ന്ന​തി​നും വി​ക​സി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന കൂ​ടു​ത​ൽ സം​യു​ക്ത നി​ക്ഷേ​പ സ​ഹ​ക​ര​ണ​ത്തി​ന് വ​രാ​നി​രി​ക്കു​ന്ന കാ​ല​ഘ​ട്ടം സാ​ക്ഷ്യം വ​ഹി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

യു.​എ.​ഇ​യി​ലെ പ്ര​ധാ​ന ഒ​മാ​നി നി​ക്ഷേ​പ​ങ്ങ​ളി​ൽ ഫി​നാ​ൻ​സ്, ഇ​ൻ​ഷു​റ​ൻ​സ്, നി​ർ​മാ​ണം, റി​യ​ൽ എ​സ്റ്റേ​റ്റ്, പ്ര​ഫ​ഷ​ണ​ൽ, സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മൊ​ത്ത-​ചി​ല്ല​റ വ്യാ​പാ​രം, ആ​ശ​യ​വി​നി​മ​യം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഒ​മാ​നി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഇ​മാ​റാ​ത്തി നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ വ്യ​വ​സാ​യം, സാ​മ്പ​ത്തി​കം, ബാ​ങ്കി​ങ്, ടൂ​റി​സം, വൈ​ദ്യു​തി ഉ​ത്പാ​ദ​നം, റി​യ​ൽ എ​സ്റ്റേ​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, റീ​ട്ടെ​യി​ൽ വ്യാ​പാ​രം, നി​ർ​മ്മാ​ണം എ​ന്നി​വ​യു​മാ​ണ്​ വ​രു​ന്ന​ത്. സു​ൽ​ത്താ​നേ​റ്റി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വ്യാ​പാ​ര പ​ങ്കാ​ളി​ക​ളി​ൽ ഒ​ന്നാ​ണ് യു.​എ.​ഇ​യെ​ന്ന് സ​യ്യി​ദ് ഡോ ​അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര- നി​ക്ഷേ​പ വി​നി​മ​യ​ത്തി​ൽ വ​ള​ർ​ച്ച​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

2023ൽ ​യു.​എ.​ഇ​യി​ലേ​ക്കു​ള്ള ഒ​മാ​നി ക​യ​റ്റു​മ​തി ശ​ത​കോ​ടി റി​യ​ലി​ല​ധി​ക​മാ​യി​രു​ന്നു. 2022 നെ ​അ​പേ​ക്ഷി​ച്ച് 20.4 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Sultan received a warm welcome in the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.