ബുധനാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കുന്ന അൽ വുസ്ത ഗവർണറേറ്റിലെ മഹൂത് ആശുപത്രി
മസ്‌കത്ത്: അൽ വുസ്ത ഗവർണറേറ്റിലെ മഹൂത് ആശുപത്രി ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. 17 മില്യൺ ഒമാനി റിയാൽ ചെലവിൽ നിർമിച്ച, സമഗ്രമായ വകുപ്പുകളും ആധുനിക സൗകര്യങ്ങളും ഉൾക്കൊള്ളുന്ന ആശുപത്രിക്ക് പരമാവധി 54 കിടക്കകളുടെ ശേഷിയുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വിദഗ്ധ ചികിത്സക്കായി ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്ന പൗരന്മാരുടെയും രോഗികളുടെയും പ്രയാസം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നത്.
അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ ആശുപത്രിയുടെ നിർമ്മാണത്തിനായി 13.92 ദശലക്ഷം ഒമാനി റിയാലാണ് ചെലവായത്. പദ്ധതിയുടെ ആകെ ചിലവ് 17 ദശലക്ഷം ഒമാനി റിയാലാണ്; ഏകദേശം 370 കോടി രൂപ. 2,00,000 ചതുരശ്ര മീറ്റർ ഭൂമിയിൽ 17,400 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് ആശുപത്രി കെട്ടിടം നിർമിച്ചിരിക്കുന്നത്.
മഹൂത്ത് വിലായത്തിലെയും പരിസര പ്രദേശങ്ങളിലെയും ഏകദേശം 20,000-ത്തോളം ആളുകൾക്ക് ഈ ആശുപത്രിയുടെ സേവനം ലഭിക്കും. വിവിധ വിഭാഗങ്ങളിലായുള്ള ഒപി ക്ലിനിക്കുകൾ, ആ:്സിഡന്റ് ആൻഡ് എമർജൻസി യൂനിറ്റ്, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഓപ്പറേഷൻ തിയേറ്ററുകൾ, പ്രസവ വാർഡ്, മെഡിക്കൽ ലബോറട്ടറികൾ, റേഡിയോളജി വിഭാഗം, കിടത്തി ചികിലസ വാർഡുകൾ, നവജാത ശിശുക്കൾക്കായുള്ള തീവ്രപരിചരണ വിഭാഗം (എൻ.ഐ.സി.യു) തുടങ്ങിയ വിഭാഗങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി ആരോഗ്യ സേവനങ്ങളുടെ വികേന്ദ്രീകരണം ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. വിശാലമായ ഭൂപ്രകൃതിയുള്ള അൽ വുസ്ത ഗവർണറേറ്റിലെ ജനങ്ങൾക്ക് അവരുടെ അടുത്തുതന്നെ മികച്ച വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ഈ ആശുപത്രിയിലൂടെ സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.