ഒമാൻ സന്ദർശിക്കാൻ മോദിയെ ക്ഷണിച്ച്​ സുൽത്താൻ

മസ്കത്ത്​: ഒമാൻ സന്ദർശിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച്​ സുൽത്താൻ ഹൈതം ബിൻ താരിഖ്​. ന്യൂഡൽഹിയിൽ ശനിയാഴ്ച ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചയിലാണ്​ ഇന്ത്യൻ പ്രധാനമന്ത്രിയെ സ്​നേഹപൂർവ്വം സുൽത്താനേറ്റിലേക്ക്​ ക്ഷണിച്ചത്​. ഇന്ത്യൻ സർക്കാരിന്റെയും ജനങ്ങളുടെയും ഊഷ്മളവും ഉദാരവുമായ ആതിഥ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സുൽത്താൻ ഹൈതം ബിൻ താരിക് നന്ദി പറയുകയും ചെയ്തതതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

പ്രഥമ ഇന്ത്യാ സന്ദർശനത്തിനെത്തിയ സുൽത്താന്​ ഊഷമള വരവേൽപ്പാണ്​ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്​. രാഷ്ട്രപതി ഭവനിൽ പ്രസിഡന്‍റ്​ ​ദ്രൗപതി മുർമു, പ്രധാമന്ത്രി നരേന്ദ്ര മോദി എന്നിവർ ചേർന്ന്​ സ്വീകരിച്ചു. സുൽത്താന്‍റെ സന്ദർശനത്തിന്‍റെ ഭാഗമായി വിവിധ ​​മേഖലകളിൽ തന്ത്രപരമായ സഹകരണം ലക്ഷ്യമിട്ട്​ ഒമാനും ഇന്ത്യയും ഒരു സുപ്രധാന കരാറിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. സംസ്കാരം, ആശയവിനിമയം, വിവരസാങ്കേതികവിദ്യ, സാമ്പത്തിക വിവരങ്ങളുടെ കൈമാറ്റം എന്നീ മേഖലകളുമായി ബന്ധപ്പെട്ടാണ്​ കരാറിലും ധാരണയി​ലും എത്തിയിരിക്കുന്നത്​. മൂന്ന്​ ദിവസത്തെ സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ഞായറാഴ്ച മസ്കത്തിലേക്ക്​ മടങ്ങും.

Tags:    
News Summary - Sultan invited Modi to visit Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.