മനോജ്
Posted On
date_range Updated On
date_range പക്ഷാഘാതം: തൃശൂര്‍ സ്വദേശി സലാലയില്‍ നിര്യാതനായി
സലാല: പക്ഷാഘാതത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ കൊടകര ഗാന്ധിനഗര്‍ സ്വദേശി വക്കാട്ട് മനോജ് (49) നിര്യാതനായി. ചൊവ്വാഴ്ച രാവിലെ ജോലിസ്ഥലത്ത് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ക്വിക് സര്‍വിസ് എന്ന സ്വകാര്യ കമ്പനിയില്‍ ജോലിചെയ്തുവരുകയായിരുന്നു. 16 വര്‍ഷമായി സലാലയിലുണ്ട്. ഭാര്യ: ഷൈലജ. മക്കള്‍: അര്ജുന്, അനിരുദ്ധ്. നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.