Posted On
date_range Updated On
date_range കുട്ടികളെ ലൈംഗികമായി ദുരുപയോഗംചെയ്യുന്നവർക്ക് കടുത്ത ശിക്ഷ
മസ്കത്ത്: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. കുട്ടികളെ ലൈംഗിക വൃത്തിക്ക് ഉപയോഗിക്കുന്നതിന് ഒപ്പം അവരുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളെടുക്കുന്നതും ശിക്ഷാർഹമായ കുറ്റങ്ങളുടെ പട്ടികയിൽ ഉൾപ്പെടും. 15 വർഷത്തെ തടവും പതിനായിരം റിയാൽ പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണിതെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.കുട്ടികൾക്ക് പുകയില ഉൽപന്നങ്ങൾ വിൽപന നടത്തുന്നതും കുട്ടികളെ ഉപയോഗിച്ച് പുകയില വിൽപന നടത്തുന്നതും ശിക്ഷാർഹമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.