ഹാർമോണിയസ് കേരളയിൽ പങ്കെടുക്കാനെത്തിയ ഗായകൻ എം.ജി ശ്രീകുമാറിന് സലാല അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകിയപ്പോൾ
സലാല: ഗൾഫ് മാധ്യമവും മീ ഫ്രണ്ടും ചേർന്ന് ജനുവരി 30ന് അൽ മറൂജ് ആംഫി തിയറ്ററിൽ സംഘടിപ്പിക്കുന്ന മെഗാ ഇവന്റായ ‘ഹാർമോണിയസ് കേരള’യുടെ ആവേശത്തിലേക്ക് താരങ്ങൾ എത്തിത്തുടങ്ങി.
മലയാളത്തിന്റെ പ്രിയ ഗായകൻ എം.ജി ശ്രീകുമാർ, ഗായകരായ നിത്യ മാമ്മൻ, അശ്വിൻ, മിയക്കുട്ടി, ഷോ ഡയറക്ടർ എൻ.വി. അജിത് കുമാർ, ബിപിൻ എന്നിവർക്ക് ബുധനാഴ്ച വൈകീട്ട് സലാല വിമാനത്താവളത്തിൽ സ്വീകരണം നൽകി. നടി ഭാവനയടക്കമുള്ള മറ്റു താരങ്ങൾ വ്യാഴാഴ്ച രാവിലെ എത്തിച്ചേരും.
ഗായകരായ നിത്യ മാമ്മൻ, അശ്വിൻ, മിയക്കുട്ടി എന്നിവർക്ക് സ്വീകരണം നൽകിയപ്പോൾ
അൽ മറൂജ് ആംഫി തിയറിൽ സ്റ്റേജിന്റെ മുന്നൊരുക്കവും പുരോഗമിക്കുകയാണ്. ലോകോത്തര ഷോകൾ സംഘടിപ്പിച്ച അനുഭവ സമ്പത്തുള്ള മീഡിയ പ്രോ ടീമാണ് സ്റ്റേജ് കൈകാര്യം ചെയ്യുന്നത്. സലാലക്ക് മറക്കാനാവാത്ത ആഘോഷ രാവു തീർക്കാനാണ് ഹാർമോണിയസ് കേരള ഒരുങ്ങുന്നത്.
മലയാളികൾ നെഞ്ചേറ്റിയ സൂപ്പർ ഹിറ്റ് ഗാനങ്ങളുമായി പ്രിയ ഗായകൻ എം.ജി ശ്രീകുമാറിന്റെ ‘മധുമയമായ് പാടാം’ എന്ന പ്രത്യേക ഷോ തന്നെ ഒരുക്കിയിട്ടുണ്ട്. ചലച്ചിത്ര പിന്നണി ഗാന രംഗത്ത് എം.ജി ശ്രീകുമാറിന്റെ പാട്ടുജീവിതത്തിന്റെ നാൽപതാം വാർഷികാഘോഷമായാണ് ‘മധുമയമായ് പാടാം’ അരങ്ങേറുക. മെന്റലിസ്റ്റ് ഫാസിൽ ബഷീറിന്റെ പ്രത്യേക ഷോ അരങ്ങേറും.
അവതാരകനായി മിഥുൻ രമേശും ഗായകരായി നിത്യാ മാമ്മൻ, ശിഖ, മിയക്കുട്ടി, അശ്വിൻ വിജയൻ, ജാസിം ജമാൽ, റഹ്മാൻ തുടങ്ങിയവരും വേദിയിലെത്തും.
ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ്, ലുലു ഹൈപ്പർ മാർക്കറ്റ്, ബദർ അൽ സമ ഹോസ്പിറ്റൽ, സീ പേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്നിവരാണ് മുഖ്യ പ്രായോജകർ. കൂടാതെ, ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, സായ് ഡിറ്റർജന്റ് തുടങ്ങിയവരും പങ്കാളികളാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.