മസ്കത്ത്: അഞ്ചാമത് ലോക കേരള സഭ വ്യാഴാഴ്ച മുതൽ മൂന്നു ദിവസങ്ങളിലായി തിരുവനന്തപുരത്ത് നടക്കും. ഒമാൻ ഉൾപ്പെെട 125 രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ നിന്നുമായി 182 പ്രതിനിധികൾ പങ്കെടുക്കും. കേരളത്തിലെ 140 എം.എൽ.എമാരും 20 എം.പിമാരും ഒമ്പത് രാജ്യ സഭാംഗങ്ങളും ലോക കേരള സഭയുടെ ഭാഗമാണ്. ആകെ 351 അംഗങ്ങളാണ് സഭയിലുണ്ടാവുക.
ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിച്ചു ചേർത്ത് അവരുടെ വിവിധ കഴിവുകൾ കേരളത്തിന്റെ വളർച്ചക്കായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2018 ൽ രൂപം നൽകിയ പദ്ധതിയാണ് ലോക കേരള സഭ. 2018 ജനുവരി 12 നായിരുന്നു ആദ്യസമ്മേളനം തിരുവനന്തപുരത്ത് അരങ്ങേറിയത്.
ഓരോ സംസ്ഥാനത്തെയും രാജ്യത്തെയും പ്രവാസികളുടെ എണ്ണം, ഭൂപ്രദേശങ്ങളുടെ പ്രാതിനിധ്യം, നിർദ്ദേശിക്കപ്പെടുന്നവർ പൊതുസമൂഹത്തിനു നൽകിയ സംഭാവനകൾ തുടങ്ങിയ പരിഗണനകൾ മുൻനിർത്തിയാണ് അംഗങ്ങളെ നിശ്ചയിക്കുന്നത്.
പ്രവാസികളുടെ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള ഔദ്യോഗിക വേദികൂടിയാണിത്. അതേസമയം, വിവിധ കാരണങ്ങളാൽ സമ്മേളനത്തിൽനിന്ന് കെ.എം.സി.സി ഉൾപ്പെടെ യു.ഡി.എഫ് അനുകൂല പ്രതിനിധികൾ വിട്ടു നിൽക്കുമെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.