??????? ????? ?????????? ???????? ????????????? ?????????????

സോഷ്യൽ ഫോറം മത്രയിൽ പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്​തു

മ​ത്ര: ലോക്​ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന മത്ര സൂഖിലെ മലയാളികൾക്ക് സോഷ്യൽ ഫോറം മത്ര അവശ്യ സാധനങ്ങളടങ്ങിയ പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു. നാലര മാസത്തോളമായി അടഞ്ഞു കിടക്കുന്ന മത്ര സൂഖിലെ തൊഴിലാളികൾക്ക് തുണയായത് സന്നദ്ധ സംഘടനകളുടെ സേവനമായിരുന്നു. ലോക്​ഡൗൺ തുടക്കത്തിലും, റമദാനിലും,  ചെറിയ പെരുന്നാളിനും സോഷ്യൽ ഫോറം മത്ര ഘടകം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക്​ സഹായങ്ങൾ നൽകിയിരുന്നു. ഒരു മാസത്തേക്ക് ആവശ്യമായ അവശ്യ വസ്‍തുക്കളുടെ കിറ്റുകൾ,  രോഗികൾക്കുള്ള മരുന്നുകൾ, അർഹരായ തെരഞ്ഞെടുത്ത ചിലരുടെ നാട്ടിലെ കുടുംബങ്ങൾക്ക് വേണ്ട സഹായം, മാനസിക സമ്മർദം അനുഭവിക്കുന്നവർക്കുള്ള കൗൺസലിങ്​ കോൾ സ​െൻററുകൾ തുടങ്ങിയ സഹായങ്ങളാണ്​ സോഷ്യൽഫോറം നൽകിയത്​.
Tags:    
News Summary - social for distributed eid kits in muthra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.