അബ്ബാസ് ഫൈസി (ചെയർ.), സക്കീര്‍ ഹുസൈന് ഫൈസി (പ്രസി.), റിയാസ് മേലാറ്റൂര്‍ (ജന. സെക്ര.), ശിഹാബ് സൂര് (ട്രഷ.)
മസ്കത്ത്: എസ്.കെ.എസ്.എസ്.എഫ്-എസ്.വൈ.എസ് ഒമാന്‍ മലപ്പുറം ജില്ല കമ്മിറ്റി നിലവില്‍ വന്നു. റൂവി സുന്നി സെന്റര്‍ മദ്റസയില്‍ നടന്ന മലപ്പുറം ജില്ല പ്രവര്‍ത്തക സംഗമത്തിലാണ് കമ്മിറ്റി രൂപവത്കരിച്ചത്. യോഗം സമസ്ത ഇസ്ലാമിക് സെന്റര്‍ ഒമാന്‍ നാഷനല്‍ കമ്മിറ്റി വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഷുക്കൂര്‍ ഹാജി ഉദ്ഘാടനം ചെയ്തു.
മസ്കത്ത് സുന്നി സെന്റര്‍ വൈസ് പ്രസിഡന്റ് അബ്ബാസ് ഫൈസി അധ്യക്ഷതവഹിച്ചു. റിട്ടേണിങ് ഓഫിസര്‍ ജമാല്‍ ഹമദാനി കമ്മിറ്റി രൂപവത്കരണത്തിന് നേതൃത്വം നല്കി. സംഗമത്തില്‍ സ്വലാഹുദ്ദീന്‍ യമാനി പ്രാർഥന നിര്‍വഹിച്ചു.
മസ്കത്ത് എസ്.കെ.എസ്.എസ്.എഫ് വർക്കിങ് സെക്രട്ടറി ശുഹൈബ്, തൃശൂര്‍ എസ്.കെ.എസ്.എസ്.എഫ് ട്രഷറര്‍ ആരിഫ്, സെക്രട്ടറി ബഷീര്‍ എന്നിവര്‍ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്നു. രൂപവത്കരണ ശേഷം നടന്ന ആദ്യ വര്‍ക്കിങ് കമ്മിറ്റി യോഗം എസ്.ഐ.സി ഒമാന്‍ നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് അന്‍വര്‍ ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു. സക്കീര്‍ ഹുസൈന് ഫൈസി സ്വാഗതവും സെക്രട്ടറി റിയാസ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ഹാഫിള് അഷ്റഫ് ദാരിമി, ബാവ ഹാജി സുഹാര്‍, ഹനീഫ ഹാജി ബുറൈമി, ഫാറൂഖ് സാഹിബ് ബര്‍ക, അബൂബക്കര്‍ ഹാജി സീബ് (രക്ഷാധികാരി), അബ്ബാസ് ഫൈസി (ചെയർ.), സക്കീര്‍ ഹുസൈന് ഫൈസി (പ്രസി.), ഉമര്‍ വാഫി, സ്വലാഹുദ്ദീന്‍ യമാനി, ഖമറുസ്സമാന്, പി.ടി. അബൂബക്കര്‍ മബേല (വൈ. പ്രസി.), റിയാസ് മേലാറ്റൂര്‍ (ജന. സെക്ര.), ഷബീര്‍ അന്നാര, യൂസുഫ് അല്‍ ഖുവൈര്‍, ഖമറുദ്ദീന് വാണിയന്നൂര്‍, അന്‍സാര്‍ ബിദായ (ജോ. സെക്ര.), അഹമ്മദ് ശരീഫ് തിരൂര്‍ (വർക്കിങ് സെക്ര.), ശിഹാബ് സൂര് (ട്രഷ.), മുഷ്താഖ് (വിഖായ കണ്.), റിയാസ് സഹം (ജോ. കൺ.), സഹീദലി ദാരിമി (സഹചാരി കൺ.), അബൂ ഹനീഫ (ജോ. കൺ.), ആശിഖുല്‍ ഹാദി വാഫി (ട്രെന്റ് കൺ.), ബഷീര്‍ വാഫി (ജോ. കൺ.), സുനീര്‍ ഫൈസി ബര്‍ക്ക (സര്‍ഗലയം കൺ.), അസീസ് മൗലവി (ജോ. കൺ.), മുസ്തഫ റഹ്മാനി, മുഹമ്മദ് വൈലത്തൂര്‍, അന്‍വര്‍ വാഫി, ജുറൈജ് ഫൈസി (മീഡിയ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.