Posted On
date_range Updated On
date_range ഒമാനിൽ വൻ മയക്കുമരുന്ന് വേട്ട: തോക്കും 40 കിലോയിലധികം ലഹരിമരുന്നുമായി 6 ഏഷ്യൻ പൗരന്മാർ പിടിയിൽ
മസ്‌കത്ത്: ഒമാനിൽ വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ആറ് ഏഷ്യൻ പൗരന്മാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കൻ ബാത്തിന പൊലീസ് കമാൻഡിലെ ലഹരിമരുന്ന് വിരുദ്ധ വിഭാഗമാണ് പ്രതികളെ പിടികൂടിയത്.
രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ച പ്രതികളിൽ നിന്ന് 40 കിലോയിലധികം വരുന്ന ക്രിസ്റ്റൽ മെത്ത്, കഞ്ചാവ്, ഹഷിഷ്, മറ്റ് ലഹരി ഗുളികകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. വിൽപന ലക്ഷ്യമിട്ടാണ് ഇത്രയും വലിയ അളവിൽ ലഹരിവസ്തുക്കൾ എത്തിച്ചതെന്ന് ആർ.ഒ.പി വ്യക്തമാക്കി. ഇവരുടെ പക്കൽ നിന്ന് ഒരു തോക്കും കണ്ടെടുത്തു. അറസ്റ്റിലായ പ്രതികൾക്കെതിരെ തുടർ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.