ഹുസൈൻ കാച്ചിലോടി (ചെയർമാൻ), ഇബ്രാഹിം കുട്ടി (വൈസ്​ ചെയർമാൻ), ഇ.എം മുനീർ (ചീഫ്​ കോഒാഡിനേറ്റർ), നൗഷാദ്​ മൂസ (ട്രഷറർ)

സിജി സലാല പുനഃസംഘടിപ്പിച്ചു

സലാല: സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ്​​ ഗൈഡൻസ് ഇന്ത്യ (സിജി) സലാല പുനഃസംഘടിപ്പിച്ചു. ഹുസൈൻ കാച്ചിലോടിയാണ്​ ചെയർമാൻ. ഇബ്രാഹിം കുട്ടിയെ വൈസ്​ ചെയർമാനായും ഇ.എം. മുനീറിനെ ചീഫ്​ കോഒാഡിനേറ്ററായും നൗഷാദ്​ മൂസയെ ട്രഷററായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ഡോ. ഷാജിദ് (കോഒാഡിനേറ്റർ-സി.എൽ പി.), ജാബിർ ഷരീഫ്‌ (കോഒാഡിനേറ്റർ-കരിയർ), ശിഹാബ് കാളികാവ് (കോഒാഡിനേറ്റർ പബ്ലിക് പ്രോഗ്രാംസ്), ഡോ.വി.എസ് സുനിൽ ശംസുദ്ദീൻ, ഡോ.നിഷ്താർ (സീനിയർ വിഷനറീസ്) എന്നിവരെയും തിരഞ്ഞെടുത്തു.

ശുഹൈബ് മാസ്​റ്റർ, യാസർ മുഹമ്മദ്, ഹഫീസ് ഖാൻ, മുനവ്വർ, അബൂബക്കർ അഹമ്മദ്, ഷമീം, ഡോ. അബൂബക്കർ സിദ്ദീഖ്, റിസാൻ മാസ്​റ്റർ, ഷൗക്കത്ത് വയനാട്, എൻ. ശബീർ എന്നിവർ മറ്റു എക്സിക്യൂട്ടിവ് അംഗങ്ങളാണ്. ഓൺലൈനായി നടന്ന വാർഷിക യോഗത്തിലാണ് പുതിയ ഭാരവാഹികളെ സിജി ഇൻറർനാഷനൽ വൈസ് ചെയർമാൻ ഡോ. വി.എസ്. സുനിൽ ഷംസുദ്ദീൻ പ്രഖ്യാപിച്ചത്. 'വിഷൻ -2030' സിജി ചീഫ് കോഒാഡിനേറ്ററും സിജി കരിയർ ഖത്തർ റിസോഴ്സ്​ പേഴ്സ​നുമായ അഡ്വ. ഇസ്സുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ തുറകളിലുള്ള അമ്പതോളം അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ ചാപ്റ്റർ ചെയർമാൻ ഡോ. കെ.എ. നിഷ്ത്താർ അധ്യക്ഷത വഹിച്ചു. സിജി മസ്കത്ത്​ ചാപ്റ്റർ ചെയർമാൻ ദീനി അബ്​ദുൽ റസാഖ്, സലിം സേട്ട്, ഡോ. അബൂബക്കർ സിദ്ദീഖ്, ശുഐബ് മാസ്​റ്റർ എന്നിവർ സംസാരിച്ചു. ഇബ്രാഹിം കുട്ടി സ്വാഗതവും ഡോ. ഷാജിദ് നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.