കല്യാണ്‍ ജുവലേഴ്സിൽ അക്ഷയതൃതീയ മെഗാ ബൊനാന്‍സ ഓഫറുകള്‍

മസ്കത്ത്: കല്യാണ്‍ ജുവലേഴ്‌സ് അക്ഷയ തൃതീയയോട് അനുബന്ധിച്ച് മെഗാ ബൊനാന്‍സ ഓഫറുകള്‍ അവതരിപ്പിച്ചു. 600 ഒമാനി റിയാലിന് ഡയമണ്ട് അല്ലെങ്കില്‍ പോള്‍ക്കി ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ രണ്ടു ഗ്രാം സ്വര്‍ണനാണയവും 600 റിയാലിന് പ്ലാറ്റിനം, പ്രഷ്യസ് സ്റ്റോണ്‍ അല്ലെങ്കില്‍ അണ്‍കട്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണനാണയവും 350 മുതല്‍ 599 വരെ റിയാലിന് ഡയമണ്ട് അല്ലെങ്കില്‍ പോള്‍ക്കി ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണനാണയവും സൗജന്യമായി ലഭിക്കും.

കൂടാതെ, 600 റിയാലിന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോഴും 350 മുതല്‍ 599 വരെ റിയാലിന് പ്ലാറ്റിനം, പ്രഷ്യസ് സ്റ്റോണ്‍, അണ്‍കട്ട് ആഭരണങ്ങള്‍ വാങ്ങുമ്പോഴും അര ഗ്രാം സ്വര്‍ണനാണയം സൗജന്യമായി ലഭിക്കും. 350 മുതല്‍ 599 വരെ റിയാലിന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ കാൽ ഗ്രാം സ്വര്‍ണനാണയവും സൗജന്യമായി നേടാം.

പുതിയ തുടക്കങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്ക് സമ്മാനം കൈമാറുന്നതിനുള്ള പ്രത്യേകാവസരമാണ് അക്ഷയതൃതീയ എന്ന് കല്യാണ്‍ ജുവലേഴ്സ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു.

പ്രീ-ബുക്കിങ് പദ്ധതിയും ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. ഈ സൗകര്യം ഉപയോഗപ്പെടുത്തിയാല്‍ ഇക്കാലയളവിലുണ്ടാകാവുന്ന ഉയര്‍ന്ന വിലയില്‍നിന്ന് സംരക്ഷണവും ലഭിക്കും.

ഇന്ത്യയിലെങ്ങുനിന്നുമുള്ള ബ്രൈഡല്‍ ആഭരണങ്ങള്‍ അടങ്ങിയ മുഹൂര്‍ത്ത് ശേഖരവും ഒരുക്കിയിട്ടുണ്ട്. ജനപ്രിയ ഹൗസ് ബ്രാന്‍ഡുകളായ പോള്‍ക്കി ആഭരണശേഖരമായ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആന്‍റിക് ആഭരണങ്ങള്‍ അടങ്ങിയ മുദ്ര, ടെംപിള്‍ ആഭരണങ്ങള്‍ അടങ്ങിയ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ട് ആഭരണങ്ങളായ ഗ്ലോ, സോളിറ്റയര്‍ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ടുകളുടെ ശേഖരമായ അനോഖി, നിത്യവും അണിയുന്നതിനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണശേഖരമായ രംഗ്, ഈയിടെ പുറത്തിറക്കിയ കളേഡ് സ്റ്റോണ്‍സ്, ഡയമണ്ട് ആഭരണങ്ങള്‍ അടങ്ങിയ ലൈല എന്നിവയും ലഭ്യമാണ്.

കൂടുതല്‍ അറിയുന്നതിന് www.kalyanjewellers.net വെബ്സൈറ്റ് സന്ദര്‍ശിക്കുക.

News Summary - Akshaya Tritiya Mega Bonanza Offers at Kalyan Jewellers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.