Posted On
date_range Updated On
date_range ശബാബ് ഒമാൻ -രണ്ട് കപ്പൽ ലിേത്വനിയയിൽ എത്തി
മസ്കത്ത്: സൗഹൃദത്തിെൻറയും സമാധാനത്തിെൻറയും സന്ദേശവുമായി യൂറോപ്യൻ രാഷ്ട്രങ്ങളിലും ബാൾട്ടിക് കടലിലും പര്യടനം നടത്തുന്ന റോയൽ ഒമാൻ നാവിക സേനയുടെ ശബാബ് ഒമാൻ -രണ്ട് കപ്പൽ ലിേത്വനിയയിൽ എത്തി. ലിേത്വനിയയിലെ ക്ലെയിപേഡ തുറമുഖത്ത് നങ്കൂരമിട്ട കപ്പലിനെ പ്രസിഡൻറ് ഡാലി ഗ്രെയിബുസ്കെയിറ്റ് നേരിെട്ടത്തിയാണ് സ്വീകരിച്ചത്. കപ്പലിെൻറ വിവിധ ഭാഗങ്ങൾ ചുറ്റികണ്ട പ്രസിഡൻറ് നാവികരുമായി സംസാരിക്കുകയും ഗസ്റ്റ്ബുക്കിൽ ഒപ്പിടുകയും ചെയ്തു. നാവികർ വിവിധ ഒമാനി സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.