Posted On
date_range Updated On
date_range അൽഗൂബ്ര ഇന്ത്യൻ സ്കൂളിൽ അധ്യാപകർക്കായി ആഘോഷപരിപാടി
മസ്കത്ത്: അൽഗൂബ്ര ഇന്ത്യൻ സ്കൂളിൽ അധ്യാപകർക്കായി ആഘോഷ പരിപാടി നടത്തി. ജോലിയോട് അധ്യാപകർ പുലർത്തുന്ന പ്രതിബദ്ധതക്കുള്ള ആദരവായാണ് സ്കൂൾ മാനേജ്മെൻറ് പരിപാടി സംഘടിപ്പിച്ചത്. തുടർന്ന് ഒാരോ ജീവനക്കാരെയും പാട്ടുകളിലൂടെ പരിചയപ്പെടുത്തുന്ന വ്യത്യസ്തമായ പരിപാടി അരങ്ങേറി. ഒാരോരുത്തരുടെയും പേരുകൾ ഉൾക്കൊള്ളുന്ന പാട്ടുകളാണ് പാടിയത്. രൂപമാറ്റം വരുത്തിയ ചിത്രങ്ങളിൽനിന്ന് ആളുകളെ തിരിച്ചറിയുന്നതിനുള്ള ‘സെൽഫി കിച്ചടി’ ഗെയിമും ശ്രദ്ധേയമായി. ജീവനക്കാരുടെ നൃത്ത, സംഗീത പരിപാടികളായിരുന്നു മറ്റൊരു ആകർഷണം. സംഘനൃത്തത്തിനിടെ വൈസ് പ്രിൻസിപ്പൽ ജി. ശ്രീകുമാർ സൈക്കിളിൽ വേദിയിലെത്തിയത് സദസ്സിൽ ചിരിപടർത്തി. നറുക്കെടുപ്പിൽ മൂന്നു ജീവനക്കാർക്ക് സമ്മാനവും ലഭിച്ചു. സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ പാപ്രിഘോഷ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.