വയനാട് മുസ്‌ലിം ഓർഫനേജ് മസ്കത്ത് വെൽെഫയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ഹൃദയ പൂർവ്വം ജമാൽ സാഹിബിനൊപ്പം’ പരിപാടിയിൽ പങ്കെടുക്കാൻ മസ്കത്തിൽ എത്തിയ എം.എ. മുഹമ്മദ് ജമാൽ അഹമ്മദ് റഈസിനോടൊപ്പം
വിട പറഞ്ഞത് ജീവിതത്തിലെ വഴികാട്ടി -അഹമ്മദ് റഈസ്
മസ്കത്ത്: മസ്കത്ത്: വയനാട് മുട്ടിൽ ഓർഫനേജ് ജന. സെക്രട്ടറിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന എം.എ. മുഹമ്മദ് ജമാലിന്റെ നിര്യാണത്തിൽ മസ്കത്ത് കെ.എം.സി.സി അനുശോചിച്ചു. ലാളിത്യവും സ്നേഹവുംകൊണ്ടൊരു കാലഘട്ടത്തിന്റെ പിതൃസ്ഥാനിയായിയിരുന്നു ജമാലെന്ന് പ്രസിഡന്റ് അഹമ്മദ് റഈസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
തന്റെ പിതാവിന്റെ ഉറ്റ മിത്രവും തന്റെ ജീവിതത്തിലെ വഴികാട്ടിയുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി തനിക്കു വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു മുഴുവൻ ഏരിയകളിലും പ്രാർഥന സദസ്സുകൾ സംഘടിപ്പിക്കുമെന്ന് മസ്കത്ത് കെ.എം.സി.സി നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.