ഒമാന്‍-സൗദി അതിര്‍ത്തിയില്‍ നടന്ന ആഘോഷം

സൗദി ​ദേശീയദിനം: ഒമാന്‍-സൗദി അതിര്‍ത്തിയില്‍ പൊലിമയോടെ ആഘോഷം

മസ്കത്ത്​: സൗദി ​അ​റേബ്യയുടെ 95ം ദേശീയ ദിനം ഒമാന്‍-സൗദി അതിര്‍ത്തിയില്‍ പൊലിമയോടെ ആഘോഷിച്ചു. ഇരു രാജ്യങ്ങളെയും കരമാർഗ്ഗം ബന്ധിപ്പിക്കുന്ന ദാഹിറ ഗവർണറേറ്റിലെ എംറ്റി ക്വാര്‍ട്ടര്‍ (റുബൂഉൽ ഖാലി) അതിര്‍ത്തിയില്‍ നടന്ന ആഘോഷ പരിപാടി ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ആഴത്തിലുള്ള ചരിത്രപരവും സാഹോദര്യപരവുമായ ബന്ധങ്ങളെയും പ്രതിഫലിപ്പിക്കുകയും, ഒമാനും സൗദി അറേബ്യയും തമ്മിൽ വിവിധ മേഖലകളിൽ നടന്നുകൊണ്ടിരിക്കുന്ന സഹകരണത്തെ ഉയർത്തിക്കാട്ടുകയും ചെയ്തു. റോയൽ ഒമാൻ പൊലീസിന്റെ (ആർ‌.ഒ‌.പി) സഹകരണത്തോടെ സെക്രട്ടേറിയറ്റ് ജനറൽ ഫോർ നാഷണൽ സെലിബ്രേഷൻസാണ് ആഘോഷം സംഘടിപ്പിച്ചത്.

 

റോയൽ ഒമാൻ പോലീസ് മ്യൂസിക് ബാൻഡിന്റെ സംഗീത പരിപാടികളോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടർന്ന് ഒമാനി-സൗദി ബന്ധങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു ദൃശ്യ അവതരണം, അൽ അയാല കലാസംഘത്തിന്റെ പ്രകടനത്തോടൊപ്പം ദേശീയ ഗാനം എന്നിവയും പരിപാടിയെ കൂടുതൽ സമ്പന്നമാക്കി.ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലുള്ള ശക്തമായ ബന്ധത്തെ അടയാളപ്പെടുത്തുന്നതായി ഒന്നിച്ചുള്ള ദേശീയദിനാഘോഷം.

 

പാരാഗ്ലൈഡിങ്​, നാടോടി നൃത്തമടക്കമുളള വിവിധ കലാപരിപാടികളും അരങ്ങേറി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം, വ്യാപാരം, നിക്ഷേപം, സാമൂഹിക ബന്ധങ്ങൾ എന്നിവ വർദ്ധിപ്പിക്കുന്നതിൽ റുബൂഉൽ ഖാലിക്ക് വളരെ അധികം പ്രധാന്യമണ്ടെന്ന് സൗദി അറേബ്യയുടെ ഒമാനിലെ അംബാസഡർ ഇബ്രാഹിം ബിൻ സാദ് ബിൻ ബിഷാൻ പറഞ്ഞു. അതിർത്തിക്ക് സമീപം നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ദാഹിറ സാമ്പത്തിക മേഖലയിലൂടെ ഇറക്കുമതി, കയറ്റുമതി പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്.

സുൽത്താൻ ഹൈതം ബിൻ താരിഖിന്റെയും സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെയും ജ്ഞാനവും നേതൃത്വവും ഇരു രാജ്യങ്ങളുടെയും കാഴ്ചപ്പാട് കൂടുതൽ സംയോജനത്തിലേക്ക് നീങ്ങുകയാണെന്ന് അംബാസഡർ പറഞ്ഞു. ഇരുരാജ്യങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥര്‍, സ്വദേശികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍സംബന്ധിച്ചു. 

Tags:    
News Summary - Saudi National Day: Celebrations at the Oman-Saudi border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.