സാപിൽ അക്കാദമി സലാലയിൽ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ സാപിൽ എഫ്.സി
Posted On
date_range Updated On
date_range സാപിൽ അക്കാദമി ഫുട്ബാൾ ടൂർണമെന്റ്
സലാല: ഈദ് അവധി ദിനങ്ങളിൽ സാപിൽ അക്കാദമി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ സാപിൽ എഫ്.സി വിജയികളായി. ബ്രദേഴ്സ് എഫ്.സി രണ്ടാം സ്ഥാനക്കാരായി. മികച്ച കളികാരനായി ഷെഹിനെ തെരഞ്ഞെടുത്തു. സഹദ് ബെസ്റ്റ് ഡിഫന്ററും മാജിദ് ടോപ് സ്കോററുമായി . പത്ത് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. സാപിൽ മൈതാനിയിൽ നടന്ന ടുർണമന്റ് ഡോ:കെ.സനാതനൻ കിക്കോഫ് ചെയ്തു.
ഒ. അബ്‌ദുൽ ഗഫൂർ , റസൽ മുഹമ്മദ് , മോഹൻ ദാസ്, കെ.എ.റഹീം, റസാഖ് ചാലി ശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു. കർണാടക സ്റ്റേ റ്റ് ടീമിലേക്ക് സെലക്ഷൻ ലഭിച്ച മുൻ ഇന്ത്യൻ സ്കൂൽ വിദ്യാർത്ഥി മൈഷ മറിയമിന് ചടങ്ങിൽ ഉപഹാരം നൽകി. വിജയികൾക്ക് തരിഖ് , സിറാജ് സിദാൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. നൂർ നവാസ് നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.