ഫലജ് ഫുഡ് സ്റ്റുഡിയോ ഹാളില്‍ നടന്ന സംഗീത രാത്ത് പരിപാടിയിൽ മാധ്യമപ്രവര്‍ത്തകന്‍ കബീര്‍ യൂസുഫ് സംസാരിക്കുന്നു

സുഹാറിൽ സംഗീത് രാത്ത് അരങ്ങേറി

സുഹാര്‍: ഫലജ് ഫുഡ് സ്റ്റുഡിയോ ഹാളില്‍ സംഗീത രാത്ത് എന്ന പേരില്‍ സംഗീതനിശ സംഘടിപ്പിച്ചു. നിസാര്‍ വയനാട്, ബബിത ശ്യാം, റഷാദ് എന്നിവര്‍ നയിച്ച ഗാനമേളയും രമ്യ ദിപിനും സംഘവും നയിച്ച തിരുവാതിര, ദിയ ആര്‍. നായര്‍, നയോമി നരീഷ്, വികാസ് എന്നിവർ അവതരിപ്പിച്ച നൃത്തങ്ങളും അരങ്ങേറി. മാധ്യമപ്രവര്‍ത്തകന്‍ കബീര്‍ യൂസുഫ് സംവിധാനം നിര്‍വഹിച്ച പ്രവാസജീവിതത്തിലെ യാഥാര്‍ഥ്യങ്ങള്‍ വരച്ചുകാട്ടിയ അവന്തികയുടെ വീട് എന്ന സിനിമ പ്രദര്‍ശനവും നടന്നു.

ചടങ്ങില്‍ കബീര്‍ യൂസുഫിനെ ഫുഡ് സ്റ്റുഡിയോ ഉടമ റഷീദ് പൊന്നാടയണിയിച്ചു. സിറാജ് കാക്കൂര്‍ സ്വാഗതവും എള്ളുണ്ട ടീം അംഗം ലിജിത്ത് കാവാലം നന്ദിയും പറഞ്ഞു. നദ്‌ന ഷെറിന്‍ അവതാരകയായി. കോവിഡിന് ശേഷം നടക്കുന്ന പൊതുപരിപാടിയെന്ന നിലയില്‍ നിറഞ്ഞുകവിഞ്ഞ സദസ്സായിരുന്നുവെന്നും സംഘാടകര്‍ പറഞ്ഞു.

Tags:    
News Summary - Sangeet Raat was staged at Suhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.