വ്യാജ ലേബലിൽ ടയർ വിൽപന; ദാഖിലിയയിൽ 500-ലധികം ടയറുകൾ പിടിച്ചെടുത്തു

മസ്കത്ത്: ഒമാനിലെ ദാഖിലിയ ഗവർണറേറ്റിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി സി.പി.എ നടത്തിയ പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത 500-ലധികം ടയറുകൾ പിടിച്ചെടുത്തു. വിപണിയിൽ 13,000 ഒമാനി റിയാലിലധികം മൂല്യം വരുന്ന ടയറുകളാണ് നിർമാണ വിവരങ്ങളിൽ തിരിമറി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ പിടിച്ചെടുത്തത്. ദാഖിലിയ ഗവർണറേറ്റിലെ ടയർ വിൽപന കേന്ദ്രങ്ങളിൽ സി.പി.എ ഉദ്യോഗസ്ഥർ നടത്തിയ പതിവ് പരിശോധനയിലാണ് ഈ ഗുരുതരമായ നിയമലംഘനം കണ്ടെത്തിയത്.

ടയറുകളിൽ രേഖപ്പെടുത്തിയിരുന്ന നിർമ്മാണ തീയതിയും ഗൾഫ് സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷൻ ലേബലുകളിലെ വിവരങ്ങളും തമ്മിൽ വ്യത്യാസമുണ്ടായിരുന്നു. 2024-ൽ നിർമിച്ച ടയറുകളിൽ, വിപണിയിൽ എളുപ്പത്തിൽ വിറ്റഴിക്കുന്നതിനായി 2026-ൽ നിർമ്മിച്ചതാണെന്ന വ്യാജ ലേബലുകൾ ഒട്ടിക്കുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. മാനദണ്ഡങ്ങൾ പാലിക്കാത്ത മുഴുവൻ ടയറുകളും കണ്ടുകെട്ടുകയും നിയമലംഘനം നടത്തിയ സ്ഥാപനത്തിനെതിരെ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു.

Tags:    
News Summary - Sale of tires under fake labels: Over 500 tires seized in Dakhiliyah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.