മസ്‌കത്തിൽ ഗതാഗത നിയന്ത്രണം; മിനിസ്ട്രീസ് ബ്രിഡ്ജിലെ ലെയ്ൻ ജൂലൈ 30 വരെ അടച്ചിടും

മസ്കത്ത്: വാദി അൽ ഗദീറിലെ മിനിസ്ട്രീസ് ബ്രിഡ്ജിൽ അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ പാലത്തിന് താഴെയുള്ള സ്ലോ ലെയ്ൻ ഇരുവശങ്ങളിലേക്കും ഗതാഗതത്തിനായി അടച്ചിട്ടു. ജൂലൈ 30 വരെ ഈ നിയന്ത്രണം തുടരുമെന്ന് അധികൃതർ അറിയിച്ചു.

മേഖലയിലെ റോഡ് ശൃംഖലയുടെ നിലവാരം ഉയർത്തുന്നതിനും സുഗമമായ വാഹന ഗതാഗതം ഉറപ്പാക്കുന്നതിനുമായി നടത്തുന്ന മേജർ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഈ താൽക്കാലിക ലെയ്ൻ അടച്ചിടുന്നതെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. അറ്റകുറ്റപ്പണികൾ കാരണം, അൽ ഹംരിയ സ്ട്രീറ്റിൽ നിന്ന് റൂവിയിലേക്കുള്ള പാതയിലും ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ നാലു വരെയാണ് നിയന്ത്രണം.

ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പാതകളിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർമാണ സ്ഥലത്ത് സ്ഥാപിച്ച ദിശാസൂചക ബോർഡുകളും അടയാളങ്ങളും കൃത്യമായി പിന്തുടരണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Tags:    
News Summary - Traffic restriction in Muscat; lane on Ministries Bridge closed until July 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.