സലാല എസ്.എൻ.ഡി.പി ഓണാഘോഷവും ഗുരു ജയന്തി ആഘോഷവും

സലാല : എസ്.എൻ.ഡി.പി സലാല യൂണിയൻ സലാലയിൽ ഓണാഘോഷവും ശ്രീനാരായണ ഗുരു ജയന്തി ആഘോഷവും സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഹാളിൽ നടന്ന പരിപാടിയിൽ അബ്‌ദുല്ല ബിൻ മുഹമ്മദ്‌ ഗവാസ്‌ മുഖ്യാതിഥിയായിരുന്നു.

യൂനിയൻ പ്രസിഡന്റ് കെ .കെ രമേശ് കുമാർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് രാകേഷ് കുമാർ ജാ ഉദ്‌ഘാടനം നിർവ്വഹിച്ചു, രഞ്ജിത്‌ സിംഗ്‌ ആശംസ നേർന്നു മറ്റു ക്ലബ്ബ് ഭാരവാഹികളും സംബന്ധിച്ചു.

 

ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾക്ക്‌ തുടക്കമായത്‌ .ചെണ്ടമേളവും വിവിധ കലാ പരിപാടികളും ഓണസദ്യയും നടന്നു. കുടുംബങ്ങൾ ഉൾപ്പടെ നൂറു കണക്കിനാളുകൾ സംബന്ധിച്ചു. സുനിൽ കാർത്തികേയൻ, ശ്യാം മോഹൻ, ജിജി മോഹൻ,ശരത്‌, സനു, രേഖ സുനിൽ രാജ്‌, സന്ധ്യ ഹരീഷ്‌ എന്നിവർ നേത്യത്വം നൽകി.

Tags:    
News Summary - Salalah SNDP celebrated Onam and Guru Jayanti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.