ക്രിക്കറ്റ് ഫ്രറ്റേണിറ്റി സലാലയിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ വിജയികളായ ടീമിന് അബു തഹ്നൂൻ ഗ്രൂപ് എം.ഡി ഒ. അബ്ദുൽ ഗഫൂർ സമ്മാനം നൽകുന്നു
സലാല: ക്രിക്കറ്റ് ഫ്രറ്റേണിറ്റി സലാലയിൽ ‘ഐ.പി.എൽ ഫിയസ്റ്റ’ എന്ന പേരിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിന്റെ സമ്മാനദാന ചടങ്ങ് നടന്നു.
സനാഇയ്യയിലെ ഒളിമ്പിക് ഹാളിൽ നടന്ന പരിപാടി അബൂ തഹ്നൂൻ ഗ്രൂപ് എം.ഡി ഒ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ് കളിക്കിടെ മരണപ്പെട്ട ബാബു അബ്ദുൽ ഖാദറിനെ ചടങ്ങിൽ അനുസ്മരിച്ചു. രാകേഷ് കുമാർ ജാ, ഹുസൈൻ കാച്ചിലോടി, ബാബു കുറ്റ്യാടി എന്നിവർ അതിഥികളായിരുന്നു. വസീം, ജംഷാദ്, അബ്ദുൽ കലാം, സദഖത്തുല്ല, മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
അൽ സാഹിർ ക്ലിനിക്കിലെ ഡോ. ഷമീർ ആലത്ത് ഫസ്റ്റ് എയ്ഡിലും സി.പി.ആറിലും പരിശീലനം നൽകി. ഐ.പി.എൽ ഫാൻസ് അടിസ്ഥാനത്തിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ ചെന്നൈ സൂപ്പർ കിങ്സ് എന്ന പേരിൽ ഇറങ്ങിയ ടീം വിജയികളായി. ചാലഞ്ചേഴ്സ് ബാംഗ്ലൂർ രണ്ടാം സ്ഥാനവും നേടി. അഭിജിത്തിനെ മികച്ച ഓൾറൗണ്ടറായി തിരഞ്ഞെടുത്തു. ശമ്മാസ്, അമീർ കല്ലാച്ചി, അഹദ് കാഞ്ഞിരപ്പള്ളി, റിജു രാജ്, ഷിയാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.