മീലാദ്-ഓണം സൗഹൃദ സംഗമം ഒരുക്കി ഐ.എം.ഐ സലാല

സലാല: ഐ.എം.ഐ സലാല ഐഡിയൽ ഹാളിൽ ഓണം മീലാദുന്നബി സൗഹ്യദ സംഗമം സംഘടിപ്പിച്ചു. ഐ.എം.ഐ പ്രസിഡന്റ് കെ.ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.

സി.വി.സുദർശനൻ , സിനു മാസ്റ്റർ , ഹ്യദ്യ എസ്.മേനോൻ, ഡോ: ഷാജി.പി.ശ്രീധർ, എം.കെ.ഷജിൽ, അർഷദ് കെ.പി, അബ്ദുല്ലമുഹമ്മദ്, പ്രശാന്ത് നമ്പ്യാർ, രജീഷ ടീച്ചർ, പ്രിയദാസ് തുടങ്ങി നിരവധി പേർ ആശംസകൾ നേർന്നു. ഹരീഷ് മാസ്റ്റർ, മാളവിക, സിയ, വഫ തൂടങ്ങിയവർ ഗാനമാലപിച്ചു. ഡിന്നറും ഒരുക്കിയിരുന്നു. ജി.സലിം സേട്ട് സ്വാഗതവും ഫസ് ന അനസ് നന്ദിയും പറഞ്ഞു. കുടുംബങ്ങൾ ഉൾപ്പടെ നിരവധി പേർ സംബന്ധിച്ചു.

Tags:    
News Summary - IMI Salalah organizes Milad-Onam harmony meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.