പ്രവർത്തന മികവുമായി സഹം ആയുർവേദ ആശുപത്രി രണ്ടാം വർഷത്തിലേക്ക്

മസ്കത്ത്: പ്രവർത്തന മികവും രോഗികളുടെ അകമഴിഞ്ഞ പിന്തുണയുമായി സുഹാറിന് സമീപമുള്ള സഹം ആയുർവേദ ആശുപത്രി രണ്ടാം വർഷത്തിലേക്ക്. ഒന്നാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അൽഖുവൈർ ക്ലീനിക്ക്, സഹം ആശുപത്രി എന്നിവിടങ്ങളിൽ നടന്ന വാർഷികാഘോഷ പരിപാടിയിൽ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി.

ഗൾഫ് രാജ്യങ്ങളിൽനിന്നടക്കമുള്ള രോഗികളിൽനിന്ന് ലഭിച്ച അഭിപ്രായം കണക്കിലെടുത്ത് വിപുലീകരണം അത്യാവശ്യമാണെന്ന് മാനേജ്മെന്‍റ് വിലയിരുത്തി. ഇതിനായി കർമ പദ്ധതികൾ ഒരുക്കാനും തീരുമാനിച്ചു. 50,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സഹം ആയുർവേദിക് ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് സെന്റർ (Saham Ayurvedic Hospital & Health Center, LLC) സ്ഥിതി ചെയ്യുന്നത്. അത്യാധുനികവും നൂതന ഉൽപന്നങ്ങളുടെ സജ്ജീകരണവും, ഒരേസമയം ഏകദേശം 68 മുറികളിലായി ആളുകളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്.

ഈയൊരു സംരംഭത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് ആശുപത്രിയുടെ മേധാവി, മലയാളിയായ ചന്ദ്രഹാസൻ മേനോൻ ആണ്. '42 വർഷത്തോളം എന്റെ സ്വന്തം നാടായിട്ടാണ് ഒമാൻ എന്ന രാജ്യത്തെ ഞാൻ നോക്കി കാണുന്നത്. ഞാനും എന്റെ കുടുംബവും ഈ രാജ്യത്തിന്റെ സ്നേഹവും, സാന്ത്വനവും ഏറെ അനുഭവിച്ചിട്ടുള്ളതാണ്. ആയുർവേദം വളരെ ചെറുപ്പത്തിൽ തന്നെ എനിക്ക് കൈമുതലായി വന്നൊരു അനുഗ്രഹമാണ്. എന്റെ മുത്തശ്ശൻ പറമ്പരാഗതമായ ഒരു ആയുർവേദ വൈദ്യനായിരുന്നു. ഈ രണ്ട് കാരണത്താലാണ് ലോക നിലവാരമുള്ള ഒരു ആയുർവേദ ആശുപത്രി ഈ രാജ്യത്തിലെ സുമനസ്സുകൾക്കായി സമർപ്പിക്കുന്നത് -സംരഭത്തെ കുറിച്ച് ചന്ദ്രഹാസൻ മേനോൻ പറഞ്ഞു.

കേരളത്തിന്റെ തനതായ ശൈലിയിൽ രൂപകൽപന ചെയ്ത സഹമിലെ ആയുർവേദ കേന്ദ്രത്തിന് റാഹ ആയുർവേദത്തിന്റെ സഹകരണവും ലഭിക്കുന്നുണ്ട്. ഏഴ് ഡോക്ടർമാരും ഒരു കൺസൾട്ടന്റ് അടങ്ങുന്ന സംഘത്തോടൊപ്പം പ്രവൃത്തി പരിചയമുള്ള ശാരീരിക ചികിത്സ വിദഗ്ധർ, ആയുർവേദ വിദഗ്ധർ, മറ്റ് ഒട്ടനവധി ജീവനക്കാരുമാണുള്ളത്. പല തരത്തിലുള്ള സന്ധിവാതം (Osteoarthritis, Psoriatic arthritis, & Infectious Arthritis ), നട്ടെല്ല് സംബന്ധമായ (Cervical &Lumbar Spondylosis, Inter Vertebral Disc prolapse, Rheumatic Disorders ) പ്രശ്നങ്ങൾക്കും ഇവിടെനിന്ന് ചികിത്സ നൽകുന്നുണ്ട്. പഞ്ചകർമ ചികിത്സ വിധികളും കായിക ക്ഷമത വർധിപ്പിക്കാനുള്ള വ്യായാമ മുറകളും ഇവിടുത്തെ പ്രത്യേകതയാണ്. പക്ഷാഘാതം (stroke), പ്രസവാനന്തര ശുശ്രൂഷകൾക്കുള്ള ചികിത്സയും സഹം ആയുർവേദ ആശുപത്രിയിൽ ലഭ്യമാണ്. ഇത്രയും സൗകര്യമുള്ള ആയുർവേദ ആശുപത്രി ഗൾഫ് രാജ്യങ്ങളിൽ സഹമിൽ മാത്രമേയുള്ളുവെന്ന് അധികൃതർ അറിയിച്ചു.

മസ്കത്തിനും ദുബൈക്കുമിടയിൽ 200 കിലോമീറ്റർ ദൂരം മാത്രമാണുള്ളത്. ഇവിടുത്തെ ചികിത്സയുടെ പ്രാവീണ്യം തിരിച്ചറിഞ്ഞ് ദുബൈ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്ന് നിരവധി ആളുകളാണ് ചികിത്സ തേടിയെത്തുന്നത്. അൽഖുവൈർ ക്ലീനിക്കിൽ ആധുനിക സൗകര്യത്തോടെ ചികിത്സതേടുന്നതിനൊപ്പം കൂടുതൽ ദിവസങ്ങൾ കിടത്തി ചികിത്സക്കായി സഹം ആയുർവേദ ആശുപത്രിയിലേക്ക് മസ്കത്തിൽനിന്നോ പരിസര പ്രദേശങ്ങളിൽനിന്നോ എത്തുന്നവർ മുൻ കൂട്ടി ബുക്ക് ചെയ്യണം.

അതിനായി അൽ ഖുവൈറിലുള്ള ബൈത്ത് അൽ റീമിൽ ഓഫിസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ചികിത്സക്കും ബുക്കിങ്ങിനുമായി ഈ നമ്പറുകളിൽ ബന്ധപ്പെടാം. ഫോൺ: 97000533 (സുഹാർ) , 99230005 (അൽ ഖുവൈർ). അറബ് പൗരന്മാർക്കുള്ള നൂതന ചികിത്സ സംവിധാനങ്ങൾ കൂടുതൽ വിപുലീകരിക്കുകയും ചെയ്യും.

Tags:    
News Summary - Saham Ayurveda hospital enters second year with operational excellence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.