റൂവി കെ.എം.സി.സി ചെറിയ പെരുന്നാള്‍ ആഘോഷസംഗമത്തിൽ പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം സംസാരിക്കുന്നു
മസ്കത്ത്: റൂവി കെ.എം.സി.സി ചെറിയ പെരുന്നാള്‍ ആഘോഷ സംഗമം സംഘടിപ്പിച്ചു. പെരുന്നാള്‍ നമസ്കാരാനന്തരം റൂവി കെ.എം.സി.സി ഹാളിലായിരുന്നു പരിപാടി. കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഷമീര്‍ പാറയില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് അഷ്റഫ് കിണവക്കല്‍ പെരുന്നാള്‍ സന്ദേശം നൽകി.
മുഹമ്മദ് ഷാ കൊല്ലം, അബ്ദുല്‍ അസീസ് സഹം, ചന്ദ്രിക അബ്ദുല്ല, ഷുഹൈബ് പാപ്പിനിശ്ശേരി, സുലൈമാന്‍ കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
വിസയും പാസ്പോര്‍ട്ടുമില്ലാതെ ജോലി നഷ്ടപ്പെട്ടും മറ്റും മൂന്ന് മാസത്തോളമായി റൂവി പരിസരത്ത് കഴിയുന്ന ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്ക് ഇഫ്താര്‍ വിരുന്നുമൊരുക്കി. കെ.എം.സി.സി കാര്യദര്‍ശ്ശി അമീര്‍ കാവനൂര്‍ സ്വാഗതവും ട്രഷറര്‍ മുഹമ്മദ് വാണിമേല്‍ നന്ദിയും പറഞ്ഞു. ആഘോഷ പരിപാടികള്‍ക്ക് പ്രവര്‍ത്തകര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.