റൂവിയിലെ അൽ ഹാജിസ് പെർഫ്യൂംസ് ഓഫിസിൽ നടന്ന ഗ്ലോബൽ പേയുടെ സൗണ്ട് ബോക്സ് കൈമാറൽ ചടങ്ങിൽനിന്ന്
ഗ്ലോബൽ പേ സൗണ്ട് ബോക്സുകൾ കൈമാറി
മസ്കത്ത്: ഒമാനിലെ വ്യാപാരി വ്യവസായികൾക്കും ചെറുകിട കച്ചവടക്കാർക്കും ഗുണകരമായ ക്യൂആർ കോഡ് അധിഷ്ഠിത പേയ്മെന്റ് സംവിധാനമായ ഗ്ലോബൽ പേയുടെ സൗണ്ട് ബോക്സ് കൈമാറി. അൽ ഹാജിസ് പെർഫ്യൂംസ്, റൂവി ഓഫിസിൽ നടന്ന ലളിതമായ ചടങ്ങിൽ 32 സൗണ്ട് ബോക്സുകളാണ് കൈമാറിയത്.
ചടങ്ങിൽ ഗ്ലോബൽ മണി എക്സ്ചേഞ്ച് ജനറൽ മാനേജർ അമിത് താലുക്ടെർ, ഗ്ലോബൽ പേ ഹെഡ് ആർ. മധുസൂദനൻ, ക്രിസ്റ്റോ, അനന്തു, നിഖിൽ എന്നിവരും അൽ ഹാജിസ് പെർഫ്യൂംസ് എം.ഡി സഹിൽ തസ്‌നീം മൊയ്‌ദു, റീജ്യനൽ ഓപറേഷൻ മാനേജർ മുഹമ്മദ് ജിഷാദ്, റീജ്യനൽ സെയിൽസ് മാനേജർ ഹിഷാം തുടങ്ങിയവർ ആളുകൾ പങ്കെടുത്തു. അൽ ഹാജിസ് പെർഫ്യൂമിന്റെ എല്ലാ ശാഖകളിലും ഇനി മുതൽ ക്യു.ആർ വഴി പണം സ്വീകരിക്കുമെന്ന് എം.ഡി പറഞ്ഞു. ഗ്ലോബൽ പേ സൗണ്ട് ബോക്സിൽ ഇംഗ്ലീഷ് അറബിക് ഭാഷകളിൽ സേവനം ലഭ്യമാണ്.
ഡെബിറ്റ് /ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകളെ അപേക്ഷിച്ചു വളരെ ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമായ ഒന്നാണ് ക്യൂആർ ആധാരമാക്കിയുള്ള പണമിടപാടുകളെന്ന് ഗ്ലോബൽ മണി എക്സ്ചേഞ്ച് അധികൃതർ പറഞ്ഞു. സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ലൈസൻസ് നൽകിയിട്ടുള്ള ഗ്ലോബൽ പേ മൊബൈൽ അപ്ലിക്കേഷൻ, ഒമാനിലെ മുൻ നിര ധന വിനിമയ സ്ഥാപനമായ ഗ്ലോബൽ മണി എക്സ്ചേഞ്ചാണ് പുറത്തിറക്കിയിരിക്കുന്നത്. ഒമാൻ വിഷൻ 2040 ന്റെ ഭാഗമായ കാഷ് ലെസ് ഇക്കോണമി എന്ന ആശയത്തിന് ഈ സംവിധാനം പിന്തുണക്കുന്നതായി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.