മസ്കത്ത്: രാജ്യത്തെ തിരക്കേറിയ റോഡുകളിൽ ഒന്നായ റുസൈൽ-നിസ്വ റോഡിന് വീതികൂട്ടാൻ ഗതാഗത-വാർത്താ വിനിമയ മന്ത്രാലയം ഒരുങ്ങുന്നു. ടെൻഡർ ബോർഡ് റോഡ് വികസന പദ്ധതിയുടെ ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്. റുസൈലിലെ മസ്കത്ത് എക്സ്പ്രസ്വേ ഇൻറർസെക്ഷനിൽനിന്ന് ബിദ്ബിദ് ഇൻറർചേഞ്ച് വരെയുള്ള റോഡിെൻറ ഒാരോ വശത്തും മൂന്നും നാലും വരികൾ കൂട്ടിച്ചേർക്കുകയാണ് ചെയ്യുക. നിലവിലെ റോഡിെൻറ ഒാരോ വശത്തും രണ്ടുവരി വീതമാണുള്ളത്. റോഡ് നിർമാണ രംഗത്ത് പ്രവൃത്തിപരിചയമുള്ളതും ടെൻഡർ ബോർഡിൽ രജിസ്റ്റർ ചെയ്തതുമായ സ്ഥാപനങ്ങൾക്ക് പെങ്കടുക്കാം. 3000 റിയാലിെൻറ ബോണ്ടും സമർപ്പിക്കണം.
കൂടുതൽ സ്വദേശിവത്കരണ തോത് പാലിക്കുന്നതും രാജ്യത്ത് ഉൽപാദിപ്പിക്കുന്ന സാധനങ്ങൾ കൂടുതൽ അളവിൽ വാങ്ങുന്ന കമ്പനികൾക്കുമാകും ടെൻഡറിൽ മുൻഗണന ലഭിക്കുക. പ്രവൃത്തി ദിവസങ്ങളിൽ രാവിലെയും വൈകീട്ടും ഒാഫിസ് സമയത്താണ് റുസൈൽ-നിസ്വ റോഡിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുക. ശനിയാഴ്ച വൈകീട്ടും തിരക്കനുഭവപ്പെടാറുണ്ട്. കണ്ടെയിനർ ലോറികളും ചരക്കു ലോറികളും കൂടുതലായി സഞ്ചരിക്കുന്ന റോഡാണിത്.
റുസൈൽ മുതൽ ഫഞ്ച വരെയാണ് തിരക്കുണ്ടാകാറുള്ളത്. നിലവിലെ പാലങ്ങൾ വീതികൂട്ടുന്നതിനൊപ്പം കൾവർട്ടുകളും എൻട്രി, എക്സിറ്റ് പോയിൻറുകളും നിർമിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.