ആ​ർ.​എ​സ്.​സി സീ​ബ് സെ​ന്‍ട്ര​ല്‍ വി​ദ്യാ​ര്‍ഥി സ​മ്മേ​ള​നം സ​മാ​പി​ച്ചു

മ​സ്​​ക​ത്ത്​: ആ​ർ.​എ​സ്.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ആ​കാ​ശം അ​ക​ലെ​യ​ല്ല’ എ​ന്ന ശീ​ര്‍ഷ​ക​ത്തി​ല്‍ ന​ട​ത്തി​യ സ്​​റ്റു​ഡ​ൻ​റ്​​സ്​ കോ​ണ്‍ഫ​റ​ന്‍സ് മ​ബേ​ല ഫാ​മി​ല്‍ സ​മാ​പി​ച്ചു. ഗ​ള്‍ഫി​ലെ 55 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന വി​ദ്യാ​ര്‍ഥി സ​മ്മേ​ള​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സീ​ബ് സെ​ന്‍ട്ര​ല്‍ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്. ഐ.​സി.​എ​ഫ് സെ​ന്‍ട്ര​ല്‍ സാ​ന്ത്വ​നം കാ​ബി​ന​റ്റ് പ്ര​സി​ഡ​ൻ​റ്​ എ​ൻ​ജി​നീ​യ​ര്‍ ന​ജീ​ബ് മ​ണ​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഖാ​രി​ജ​ത്ത് കു​ട്ടി​ക​ള്‍ക്ക് മോ​ട്ടി​വേ​ഷ​ന്‍ ക്ലാ​സ് ന​ല്‍കി. തു​ട​ര്‍ന്ന് ന​ട​ന്ന മീ​റ്റ് ദ ​െ​ഗ​സ്​​റ്റ്​ പ​രി​പാ​ടി​യി​ല്‍ ​െഎ.​സി.​എ​ഫ്​ ദേ​ശീ​യ കാ​ബി​ന​റ്റ് അം​ഗം എ​ൻ​ജി​നീ​യ​ര്‍ അ​ബ്​​ദു​ല്‍ ഹ​മീ​ദ് വി​ദ്യാ​ര്‍ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. ആ​സ്വാ​ദ​ന ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. ദാ​ർ​സൈ​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ മ​ല​യാ​ളം അ​ധ്യാ​പ​ക​ന്‍ രാ​ധാ​കൃ​ഷ്ണ കു​റു​പ്പ് പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്​​റ്റു​ഡ​ൻ​റ്​​സ്​ ഡ​യ​സി​ല്‍ സ്​​റ്റു​ഡ​ൻ​റ്​​സ്​ സ​ര്‍ക്കി​ള്‍ കൂ​ട്ടാ​യ്​​മ എ​ന്ന പേ​രി​ല്‍ രൂ​പ​വ​ത്​​ക​രി​ച്ചു. വൈ​കീ​ട്ട്​ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം മ​ബേ​ല ഇ​ന്ത്യ​ൻ സ്​​കൂ​ൾ മ​ല​യാ​ളം വി​ഭാ​ഗം മേ​ധാ​വി സു​ധീ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

Tags:    
News Summary - rsc seeb central sammelanam-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.