രിസാല സ്റ്റഡി സര്‍ക്കിളിന്റെ ഒമാൻ ജാഥയുടെ സമാപന സമ്മേളനത്തിൽ സുന്നി യുവജന സംഘം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി സംസാരിക്കുന്നു
ആർ.എസ്.സി ഒമാന്‍ ജാഥക്ക് സമാപനം
മസ്കത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍(ആർ.എസ്.സി) ഒമാന്‍ നാഷനല്‍ കമ്മിറ്റി സംഘടിപ്പിച്ച ഒമാന്‍ ജാഥക്ക് സമാപനം. ഒരു മാസക്കാലമായി നടന്നുവന്നിരുന്ന ജാഥയുടെ സമാപന സമ്മേളനം റൂവി സ്റ്റാര്‍ ഓഫ് കൊച്ചിന് ഓഡിറ്റോറിയത്തില്‍ നടന്നു. ഐ.സി.എഫ് ഇന്റര്‍നാഷനല്‍ സെക്രട്ടറി നിസാര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ആര്.എസ്.സി ഒമാന്‍ നാഷനല്‍ ചെയര്മാന് കെ.പി.എ. വഹാബ് തങ്ങളുടെ അധ്യക്ഷതവഹിച്ചു. സുന്നി യുവജന സംഘം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി മുഖ്യ പ്രഭാഷണം നടത്തി.
ആര്.എസ്.സി ഗ്ലോബല്‍ ചെയര്മാന് സകരിയ ശാമില്‍ ഇര്‍ഫാനി സന്ദേശ പ്രഭാഷണം നിര്‍വഹിച്ചു. നാസറുദ്ദീന്‍ സഖാഫി കോട്ടയം, ഐ.സി.എഫ് ഒമാന്‍ നാഷനല്‍ ചെയര്മാന്, ഷഫീഖ് ബുഖാരി കൊല്ലം, റഫീഖ് സഖാഫി (എസ്.ജെ.എം ഒമാന്‍) എന്നിവര്‍ സംസാരിച്ചു.
മുനീബ് ടി.കെ. സ്വാഗതവും ഫബാരി കുറ്റിച്ചിറ നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തില്‍ ഒമാനിലെ വിവിധ ഭാഗങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുത്തു. വ്യത്യസ്ത സെഷനുകളില്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഹബീബ് മാട്ടൂല്‍, ഗ്ലോബല്‍ സെക്രട്ടറി നിഷാദ് അഹ്സനി, അബ്ദുസ്സലാം സഖാഫി, ജാബിര്‍ ജലാലി തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.