Posted On
date_range Updated On
date_range റുസ്താഖിൽനിന്ന് കാണാതായ ബംഗ്ലാദേശി യുവതിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി റോയൽ ഒമാൻ പൊലീസ്
മസ്കത്ത്: ഒമാനിലെ റുസ്താഖിൽനിന്ന് കാണാതായ ബംഗ്ലാദേശി യുവതിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി റോയൽ ഒമാൻ പൊലീസ്. മേയ് 31 മുതലാണ് അക്തർ ഷാ ജാൻ എന്ന യുവതിയെ റുസ്താഖ് വിലായത്തിലെ കുടുംബവീട്ടിൽനിന്ന് കാണാതായതെന്നും ഇതുവരെ വീട്ടിൽ തിരിച്ചെത്തിയിട്ടില്ലെന്നും റോയൽ ഒമാൻ പൊലീസിലെ സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ഡിപാർട്ട്മെന്റ് അറിയിച്ചു.
ഇതുസംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും വിവരം ലഭിച്ചാൽ പൊലീസ് ഓപറേഷൻസ് സെന്റർ നമ്പറായ 9999 ലോ സമീപത്തെ പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്നും ആർ.ഒ.പി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.