Posted On
date_range Updated On
date_range സ്വദേശി പൗരനെ കണ്ടെത്താൻ സഹായംതേടി ആർ.ഒ.പി
മസ്കത്ത്: ദാഖിലിയ ഗവര്‍ണറേറ്റിൽനിന്ന് കാണാതായ സ്വദേശി പൗരനെ കണ്ടെത്താൻ സഹായംതേടി റോയൽ ഒമാൻ പൊലീസ്. കഴിഞ്ഞ മാസം 14 മുതലാണ് ജഅലാന്‍ ബനീ ബൂ അലി വിലായത്തില്‍നിന്ന് അലി ഹമദ് അലി അല്‍ ഗന്ബൂസി എന്ന സ്വദേശിയെ കാണാതായിരിക്കുന്നത്. വീട്ടില്‍ നിന്ന് ഇറങ്ങിയ ഇദ്ദേഹം പിന്നീട് തിരിച്ചു വന്നിട്ടില്ല. എന്തെങ്കിലും വിവരം അറിയുന്നവര്‍ 9999 നമ്പറിലുള്ള പൊലീസ് ഓപറേഷന്‍സ് സെന്ററുമായോ അടുത്തുള്ള പൊലീസ് സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് ആര്.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.