യുവജനയാത്രക്ക്‌ വിളംബരമോതി റൂവി കെ.എം.സി.സി

മ​സ്​​ക​ത്ത്​: മു​സ്​​ലിം യൂ​ത്ത്‌ ലീ​ഗ്‌ സം​സ്​​ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ 24ന്​ ​കാ​സ​ർ​കോ​ടു​നി​ന്ന്​ ആ​രം​ഭി​ക്കു​ന്ന യു​വ​ജ​ന​യാ​ത്ര​ക്ക്‌ ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ചു​ള്ള ഒ​മാ​നി​ലെ പ്ര​തീ​കാ​ത്മ​ക വി​ളം​ബ​ര ജാ​ഥ​ക്ക്‌ റൂ​വി കെ.​എം.​സി.​സി തു​ട​ക്കം കു​റി​ച്ചു. ഒ​മാ​നി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ മു​സ്​​ലിം യൂ​ത്ത്‌ ലീ​ഗി​​​െൻറ​യും കെ.​എം.​സി.​സി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലും യു​വ​ജ​ന​യാ​ത്ര​യു​ടെ സ​ന്ദേ​ശം എ​ത്തി​ക്കാ​നാ​ണ് വ്യ​ത്യ​സ്​​ത​മാ​യ ഈ ​പ​രി​പാ​ടി​ക്ക്‌ രൂ​പം​ന​ൽ​കി​യ​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു‌. അ​ബീ​ർ ഹോ​സ്പി​റ്റ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​സ്​​ലിം ലീ​ഗ്​ ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം സൈ​ദ് പൊ​ന്നാ​നി ജ​ഴ്​​സി പ്ര​കാ​ശ​നം ചെ​യ്​​തു. റൂ​വി കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ സി​ദീ​ഖ് മാ​ത​മം​ഗ​ല​ത്തി​​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ മു​ജീ​ബ് ക​ട​ലു​ണ്ടി, അ​ഷ്‌​റ​ഫ് കി​ണ​വ​ക്ക​ൽ, ഷ​മീ​ർ പാ​റ​യി​ൽ, ക​ബീ​ർ നാ​ട്ടി​ക, സു​ലൈ​മാ​ൻ കു​ട്ടി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. റൂ​വി കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മീ​ർ കാ​വ​നൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​ർ റ​ഫീ​ഖ് ശ്രീ​ക​ണ്ഠ​പു​രം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - roovi kmcc-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.