ക​മ്പ​നി​ക​ളു​ടെ പ​ര​സ്യ​ങ്ങ​ളി​ൽ ദേ​ശീ​യ ക​റ​ൻ​സി ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം

​സ്ക​ത്ത്: പ​ര​സ്യ-​പ്ര​ചാ​ര​ണ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ദേ​ശീ​യ ക​റ​ൻ​സി​യാ​യ ഒ​മാ​നി റി​യാ​ലി​ന്റെ ചി​ത്ര​ങ്ങ​ൾ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ ക​മ്പ​നി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഒ​മാ​ൻ (സി.​ബി.​ഒ).

ചി​ല സ്ഥാ​പ​ന​ങ്ങ​ൾ സി.​ബി.​ഒ​യു​ടെ അ​നു​മ​തി നേ​ടാ​തെ ഒ​മാ​നി ക​റ​ൻ​സി​യു​ടെ ചി​ത്ര​ങ്ങ​ൾ പ​ര​സ്യ-​പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യി സി.​ബി.​ഒ അ​റി​യി​ച്ചു. ബാ​ങ്കി​ങ് നി​യ​മ​ത്തി​ലെ, ആ​ർ​ട്ടി​ക്കി​ൾ 43 പ്ര​കാ​രം, സു​ൽ​ത്താ​നേ​റ്റി​ന്റെ ക​റ​ൻ​സി നി​യ​മ​പ​ര​മാ​യ പ​ണ​മെ​ന്ന നി​ല​യി​ല​ല്ലാ​ത്ത മ​റ്റു ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് സി.​ബി.​ഒ​യു​ടെ അ​വ​കാ​ശ ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടും. അ​തി​നാ​ൽ, ദേ​ശീ​യ ക​റ​ൻ​സി ചി​ത്ര​ങ്ങ​ൾ പ​ര​സ്യ സാ​മ​ഗ്രി​ക​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സി.​ബി.​ഒ ക​മ്പ​നി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

Tags:    
News Summary - Restrictions on the use of images of domestic currency in corporate advertisements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.