സമസ്ത നേതാക്കളെ മസ്കത്ത്​ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിക്കുന്നു

സമസ്ത നേതാക്കൾക്ക് സ്വീകരണം നൽകി

മസ്കത്ത്​: സമസ്ത ഇസ്​ലാമിക് സെന്റർ ഒമാൻ നാഷനൽ കമ്മിറ്റി വിവിധ മേഖലകളിൽ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന സമസ്ത നേതാക്കളായ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾക്കും അബ്ദുസ്സമദ് പൂക്കോട്ടൂരിനും സ്വീകരണം നൽകി. സെന്‍റർ നാഷനൽ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്‍റ്​ അൻവർ ഹാജിയുടെയും ജനറൽ സെക്രട്ടറി ശിഹാബുദ്ദീൻ ഫൈസിയുടെയും നേതൃത്വത്തിൽ മസ്കത്ത്​ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്​ അതിഥികളെ സ്വീകരിച്ചത്​.

നേതാക്കളായ മുഹമ്മദലി ഫൈസി, സക്കീർ ഹുസൈൻ ഫൈസി, കെ.എൻ.എസ് മൗലവി, ഹാഷിം ഫൈസി, അഹ്​മദ് ശരീഫ്, അഷ്റഫ്, അബ്ദുൽ മജീദ്, ബഷീർ തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - reception to samastha leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.