കാസർകോട് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയായി തിരഞ്ഞെടുത്ത നാസർ ചെർക്കളത്തിന്
മബെല കെ.എം.സി.സി നൽകിയ സ്വീകരണം
മസ്കത്ത്: കാസർകോട് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയായി തിരഞ്ഞെടുത്ത നാസർ ചെർക്കളത്തിന് മബെല കെ.എം.സി.സി സ്വീകരണം നൽകി. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സലിം അന്നാര അധ്യക്ഷത വഹിച്ചു. ശാക്കിർ പുത്തഞ്ചിറ പ്രാർഥന നിർവഹിച്ചു.കേന്ദ്ര കമ്മിറ്റി അംഗം അഷറഫ് പോയിക്കര മുഖ്യ പ്രഭാഷണം നടത്തി. സി.കെ.വി. റാഫി നാസർ ചേർക്കളത്തിനുള്ള ഉപഹാരം കൈമാറി. മബെല ഏരിയ കെ.എം.സി.സി ജനറൽ സെക്രട്ടറി യാക്കൂബ് തിരൂർ സ്വാഗതം പറഞ്ഞു. സ്വീകരണത്തിന് നാസർ ചെർക്കളം എ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.