ഉപഭോക്തൃ സംരക്ഷണ അതോറിറ്റി തെക്കൻ ബാത്തിനയിലെ വാണിജ്യസ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നു
മസ്കത്ത്: റമദാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി വാണിജ്യസ്ഥാപനങ്ങളിൽ പരിശോധനയുമായി അധികൃതർ. മസ്കത്ത് മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ ബൗഷർ വിലായത്തിലെ വിവിധ വാണിജ്യസ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം, കൈകാര്യംചെയ്യൽ എന്നിവയിൽ നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരും.
അതേസമയം, റമദാൻ പടിവാതിൽക്കൽ എത്തിയതോടെ രാജ്യത്തെ ഷോപ്പിങ് മാളുകളിലും മറ്റും തിരക്കേറി. അവശ്യ വസ്തുക്കൾ വാങ്ങാനായിരുന്നു സ്വദേശികളും വിദേശികളുമടക്കമുള്ളവർ എത്തിയിരുന്നത്.പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചത് സാധാരണക്കാരായ ആളുകൾക്ക് ആശ്വാസമാകുന്നുണ്ട്. എന്നാൽ, ഇത്തരം ഓഫറുകൾ കൃത്യമായിതന്നെ നൽകുന്നുണ്ടോ എന്ന് ഉറപ്പാക്കാനായി തുടർദിവസങ്ങളിൽ അധികൃതർ പരിശോധന നടത്തുന്നതായിരിക്കും.
റമദാനിൽ അവശ്യ വസ്തുക്കളുടെ ലഭ്യതയും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുകയുമാണ് ഇത്തരം പരിശോധനയിലൂടെ ലക്ഷ്യംവെക്കുന്നത്. ഭക്ഷ്യലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി തെക്കൻ ബാത്തിനയിൽ പരിശോധന നടത്തി. റുസ്താഖ് വിലായത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.