മസ്കത്ത്: ഏതാനും ദിവസങ്ങളായി തുടരുന്ന മഴയുടെ ഫലമായി വടക്കൻ ഗവർണറേറ്റുകളിൽ താപനില താഴ്ന്നു. പരമാവധി താപനില 40 ഡിഗ്രിയിൽ താഴെയാണ് ഉള്ളത്. ശനിയാഴ്ച ഇബ്രിയിലാണ് ഏറ്റവും കൂടുതൽ താപനില അനുഭവപ്പെട്ടത്, 36 ഡിഗ്രി. 35 ഡിഗ്രി ചൂട് അനുഭവപ്പെട്ട ഖസബും സൂറുമാണ് രണ്ടാം സ്ഥാനത്ത്. ശനിയാഴ്ചയും വിവിധയിടങ്ങളിൽ കനത്ത മഴ പെയ്തു. ഖുറിയാത്തിൽ കാർ വാദിയിൽ ഒഴുക്കിൽ പെട്ടു. ജബൽ അഖ്ദറിൽ ആലിപ്പഴ വർഷത്തിെൻറ അകമ്പടിയോടെയാണ് മഴയെത്തിയത്. റുസ്താഖ്, ഖുറിയാത്ത്, സുവൈഖ് തുടങ്ങി വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയിൽ വാദികൾ രൂപപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.